ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്

ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്
Apr 3, 2026 10:50 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/)  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്.

എംപിയുടെ കാറിന് മുന്നിലെ വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റ ശ്രമം നടത്തിയത്. വണ്ടൂര്‍ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു ശശി തരൂര്‍ എംപി. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് അസഭ്യം പറയുകയും ഗണ്‍മാനെ മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഗണ്‍മാന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Attempted assault on Shashi Tharoor MP's gunman; Case filed against five people

Next TV

Related Stories
പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചു; അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം

Apr 3, 2026 10:41 PM

പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചു; അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം

പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചു; അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ...

Read More >>
മുട്ടിക്കൊമ്പന്‍ മുത്തങ്ങയിലെ ക്യാമ്പില്‍; റേഡിയോ കോളര്‍ ഘടിപ്പിച്ചു

Apr 3, 2026 09:14 PM

മുട്ടിക്കൊമ്പന്‍ മുത്തങ്ങയിലെ ക്യാമ്പില്‍; റേഡിയോ കോളര്‍ ഘടിപ്പിച്ചു

മുട്ടിക്കൊമ്പന്‍ മുത്തങ്ങയിലെ ക്യാമ്പില്‍; റേഡിയോ കോളര്‍...

Read More >>
'സ്പീക്കർ എ എൻ ഷംസീറിനെ പ്രചാരണ പരിപാടിയിൽ നിന്ന് വിലക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഷിബു ബേബി ജോൺ

Apr 3, 2026 08:29 PM

'സ്പീക്കർ എ എൻ ഷംസീറിനെ പ്രചാരണ പരിപാടിയിൽ നിന്ന് വിലക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഷിബു ബേബി ജോൺ

'സ്പീക്കർ എ എൻ ഷംസീറിനെ പ്രചാരണ പരിപാടിയിൽ നിന്ന് വിലക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഷിബു ബേബി...

Read More >>
ഇന്‍ഷൂറന്‍സ് തട്ടാന്‍ ഭാര്യയേയും മക്കളേയും കൊന്നു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയിൽ

Apr 3, 2026 07:17 PM

ഇന്‍ഷൂറന്‍സ് തട്ടാന്‍ ഭാര്യയേയും മക്കളേയും കൊന്നു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയിൽ

ഇന്‍ഷൂറന്‍സ് തട്ടാന്‍ ഭാര്യയേയും മക്കളേയും കൊന്നു, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിന് ശേഷം...

Read More >>
Top Stories

News Roundup