പത്തനംതിട്ട: (https://truevisionnews.com/) പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചയാൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. അടൂർ സ്വദേശി രാജീവ് തെങ്ങമത്തിനെതിരെയാണ് കേസെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ആണ് പൊലിസിന് നിർദ്ദേശം നൽകിയത്. ഏപ്രിൽ രണ്ടിന് രാത്രിയിലാണ് വോട്ട് ചെയ്ത പോസ്റ്റൽ ബാലറ്റിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചത്. വോട്ട് ചെയ്തത് പരസ്യമായി പ്രദർശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്.
Postal ballot vote displayed on Facebook; A case to be filed against Adoor native
































