തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം: പേട്ട ഓവർബ്രിഡ്ജിന് സമീപം കടയും വീടുമടങ്ങുന്ന പഴയ കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പ്രദീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓടിട്ട കെട്ടിടത്തിനാണ് തീപിടിച്ചത്. വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ഇലക്ട്രോണിക്സ് കടയും ലോട്ടറി കടയും അഗ്നിക്കിരയായി.
ചാക്ക അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന് സമീപത്തായി നടന്നിരുന്ന വെൽഡിങ് ജോലികളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കടകളിലെ സാമഗ്രികൾ നശിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
ഇവിടെനിന്ന് തീപ്പൊരി ചിതറി ഓടിട്ട കെട്ടിത്തിലേക്ക് വീണതാകാമെന്നാണ് അഗ്നിരക്ഷസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഇലക്ട്രോണിക്സ് കട പൂർണമായി കത്തിനശിച്ചു. നന്നാക്കാൻ എത്തിച്ച ടി.വിയും മിക്സിയും ഉൾപ്പടെ കത്തിനശിച്ചു. ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്ന വീടിന്റെ മുറികൾ ഭാഗികമായി നശിച്ചു. ലോട്ടറി കടയിലേക്ക് വലിയ തോതിൽ തീ പടർന്നില്ല. കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂര പൂർണമായി അഗ്നിക്കിരയായി. ചാക്ക അഗ്നിരക്ഷസേന നിലയത്തിൽ നിന്ന് രണ്ട് യൂനിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Fire breaks out in Pettah: Houses and shops gutted, loss of lakhs
































