വിവാഹമോചനത്തിന് ശേഷം കേള്‍ക്കേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ശാലിനി

വിവാഹമോചനത്തിന് ശേഷം കേള്‍ക്കേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ശാലിനി
2022-03-31T12:52:00 | By Susmitha Surendran

എല്ലാ സീസണുകളിലെയും പോലെ ഇത്തവണയും മത്സരാര്‍ഥികളുടെ വ്യക്തി ജീവിതത്തെ പരിചയപ്പെടുത്തി കൊണ്ടാണ് ബിഗ് ബോസ് ആരംഭിച്ചത്. താരങ്ങള്‍ ഓരോരുത്തരായി തങ്ങളുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും കഷ്ടപാടുകളെ പറ്റിയുമൊക്കെ സംസാരിച്ച് കഴിഞ്ഞു. മോഡലും അവതാരകയുമായ ശാലിനി നായര്‍ തന്റെ ആദ്യ വിവാഹത്തിലുണ്ടായ താളപിഴകളെ കുറിച്ചാണ് സംസാരിച്ചിരിക്കുന്നത്.

സിംഗിള്‍ മദറായി കഴിയുന്ന ശാലിനി ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിക്കുകയും വേര്‍പിരിയുകയും ചെയ്തിരുന്നു. പ്രണയ വിവാഹം അല്ലായിരുന്നെങ്കിലും പ്രതീക്ഷിച്ചത് പോലൊരു ജീവിതം തനിക്ക് കിട്ടിയില്ലെന്നാണ് താരം പറയുന്നത്. മാത്രമല്ല വിവാഹമോചനത്തോടെ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന മോശം വാര്‍ത്തകളെ കുറിച്ചും അതിന്റെ പേരില്‍ വീട്ടുകാര്‍ക്ക് നേരിടേണ്ടി വന്ന വേദനകളെ കുറിച്ചുമൊക്കെ താരം പറയുന്നു. 



'തന്റേത് പ്രണയ വിവാഹമായിരുന്നില്ല. പക്ക ഒരു അറേഞ്ച്ഡ് ആയിരുന്നു എന്നാണ് ശാലിനി പറയുന്നത്. സന്തോഷത്തോടെയും ഇഷ്ടപ്പെട്ടും വിവാഹം കഴിച്ചതാണ്. പക്ഷെ ആ വിവാഹ ജീവിതം അധിക ദൂരം മുന്നോട്ട് പോയില്ല.

ഭര്‍ത്താവില്‍ നിന്നുണ്ടായ മോശമായ അനുഭവങ്ങള്‍ കാരണം കുഞ്ഞിന ഒന്നര വയസ്സ് ഉള്ളപ്പോള്‍ വിവാഹ മോചിതയാവുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ മകളെ പോലെ നോക്കിയ ഒരു ഇളയമ്മ ഉണ്ടായിരുന്നുവെന്നും അവരെ ഈ വേദിയില്‍ വെച്ച് പറയാതിരിക്കാന്‍ സാധിക്കില്ലെന്നുമാണ്' ശാലിനി പറയുന്നത്.

സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബമായിരുന്നു എന്റേത്. അമ്മ ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായി. അച്ഛന്‍ ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന വരുമാനമായിരുന്നു ഏക ആശ്രയം.

പിന്നെ ഞാന്‍ വിവാഹ മോചനം നേടി വീട്ടിലെത്തിയതോടെ ബന്ധുക്കളും നാട്ടുകാരും കുറ്റം പറഞ്ഞത് എന്നെ പറ്റിയാണ്. ഞാനാണ് തെറ്റുകാരിയെന്ന തരത്തിലാണ് എല്ലാവരും സംസാരിച്ചത്. പുറത്തേക്ക് ഇറങ്ങിയാല്‍ പലരും വളരെ മോശമായി പെരുമാറാൻ തുടങ്ങി. ഇതോടെ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാതെയായി.



എങ്ങനെയെങ്കിലും ഒരു ജോലി നേടണമെന്ന ആഗ്രഹത്തില്‍ ജോബ് വാക്കന്‍സിയുടെ പരസ്യം കണ്ടാണ് എറണാകുളത്ത് എത്തിയത്. അവിടെ ഷോപ്പുകളില്‍ നിന്ന് തുടങ്ങി, പിന്നെ ചെറിയ ചില ഫങ്ഷനുകളില്‍ ആങ്കറിങ് ചെയ്തു. അവിടുന്നാണ് എന്റെ കരിയര്‍ ആരംഭിക്കുന്നത്.

1500 രൂപയാണ് ആദ്യ പ്രതിഫലം. ഇപ്പോള്‍ അത്യാവശ്യം നല്ല രീതിയില്‍ ഷോ കിട്ടുന്നുണ്ട്. അപ്പോഴും എന്നെ കുറിച്ച് നാട്ടിലെ സംസാരം വളരെ മോശമാണെന്നാണ്. ഞാന്‍ മറ്റ് പല പണികളും ചെയ്താണ് പണം സമ്പാദിക്കുന്നത് എന്ന് ചിലര്‍ പറഞ്ഞ് പരത്തി.



ഇതിനിടയില്‍ ഞാന്‍ ഗള്‍ഫിലേക്ക് പോയെന്ന് പറഞ്ഞ് ആരോ അച്ഛനെ തെറ്റിദ്ധരിപ്പിച്ചു. അന്ന് അച്ഛന്‍ ഒരുപാട് കരഞ്ഞു. അവസാനം ഞാന്‍ എന്റെ പാസ്‌പോര്‍ട്ട് കാണിച്ച് കൊടുത്തിട്ടാണ് സമാധാനിപ്പിച്ചത്. ഞാന്‍ എന്ത് തൊഴിലാണ് ചെയ്യുന്നതെന്ന് അച്ഛനെ ബോധ്യപ്പെടുത്തി കൊടുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അവസാനം ദൈവം സഹായിച്ച് അങ്ങനൊരു അവസരം കിട്ടി. 

ബിഗ് ബോസിലേക്കുള്ള അവസരം കിട്ടിയത് ഒരു പ്രശസ്തനായ വ്യക്തി വഴിയാണ്. അദ്ദേഹത്തിലൂടെയാണ് ബിഗ് ബോസ് ഓഡിഷന് വേണ്ടി പ്രൊഫൈല്‍ അയച്ചു കൊടുത്തത്. പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് അതൊരു ബാധ്യതയാവും എന്നതിനാല്‍ പറയുന്നില്ല.

കൊവിഡ് കാലത്ത് ഒത്തിരി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. രണ്ട് വര്‍ഷം ഷോകള്‍ ഒന്നുമില്ലായിരുന്നു. ആ സമയത്ത് ഒരു സുഹൃത്തുക്കള്‍ പോലും വിളിച്ച് നോക്കിയില്ല. പക്ഷെ ഒരാള്‍ മാത്രം എനിക്ക് എല്ലാ പിന്തുണയും നല്‍കി. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. ബിഗ് ബോസിന്റെ അവസാനം വരെ ഇവിടെ ഉണ്ടെങ്കില്‍ ആളുടെ പേര് വെളിപ്പെടുത്താമെന്നും ശാലിനി പറയുന്നു. 

Content Highlight: Shalini talks openly about what she had to hear after the divorce

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup