സിപിഎം വോട്ടുകൾ ലക്ഷ്യം: പി.കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

സിപിഎം വോട്ടുകൾ ലക്ഷ്യം: പി.കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും
Mar 20, 2026 07:35 PM | By Susmitha Surendran

പാലക്കാട്: ( https://truevisionnews.com/) മുൻ സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗം പി.കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. സ്വതന്ത്രനായി മത്സരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്.

എന്നാൽ, കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. സ്വതന്ത്ര ചിഹ്നത്തിൽ പാർട്ടി വോട്ട് കിട്ടില്ലെന്നാണ് എതിർക്കുന്നവർ പറയുന്നത്. പി.കെ ശശിയും കൂടെ ഉള്ളവരും അത് അംഗീകരിച്ചു.

നിലവിൽ മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്‌ലക്‌സ് ബോർഡുകളിലെല്ലാം യുഡിഎഫ് സ്ഥാനാർഥി എന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റോഡ് ഷോ ഉണ്ടായിരുന്നു. ബോർഡുകളിലോ റോഡ് ഷോയിലോ ചിഹ്നം പ്രദർശിപ്പിച്ചിരുന്നില്ല. ഇനിയുള്ള പ്രചരണ ബോർഡുകളിൽ ചിഹ്നം ഉണ്ടാവും.

സിപിഎമ്മിനകത്ത് നിന്ന് വോട്ട് സമാഹരിക്കാൻ പി.കെ ശശിക്ക് സാധിക്കുമെന്നും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതോടെ മികച്ച മത്സരം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടൽ.

PKSasi will contest from Ottapalam under the palm symbol

Next TV

Related Stories
 കൊടും ക്രൂരത ...! അരൂരിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ തർക്കം: ഒരാൾ കൊല്ല​പ്പെട്ടു​

Mar 20, 2026 09:14 PM

കൊടും ക്രൂരത ...! അരൂരിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ തർക്കം: ഒരാൾ കൊല്ല​പ്പെട്ടു​

അരൂരിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ തർക്കം: ഒരാൾ...

Read More >>
പത്തനംതിട്ട വടശ്ശേരിക്കരയിൽ തീപിടിത്തം

Mar 20, 2026 08:49 PM

പത്തനംതിട്ട വടശ്ശേരിക്കരയിൽ തീപിടിത്തം

പത്തനംതിട്ട വടശ്ശേരിക്കരയിൽ...

Read More >>
ഇന്ധനവില വർധന റോഡരികിൽ ചർച്ച ചെയ്യേണ്ടതല്ല; മറുപടി മന്ത്രാലയത്തിൽ വന്ന് കേൾക്കാൻ സുരേഷ് ഗോപി

Mar 20, 2026 08:42 PM

ഇന്ധനവില വർധന റോഡരികിൽ ചർച്ച ചെയ്യേണ്ടതല്ല; മറുപടി മന്ത്രാലയത്തിൽ വന്ന് കേൾക്കാൻ സുരേഷ് ഗോപി

ഇന്ധനവില വർധന റോഡരികിൽ ചർച്ച ചെയ്യേണ്ടതല്ല; മറുപടി മന്ത്രാലയത്തിൽ വന്ന് കേൾക്കാൻ സുരേഷ്...

Read More >>
നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്നത് 40 ലക്ഷം; കോഴിക്കോട്ട് റേറ്റ് ചാർട്ട് പുറത്തിറക്കി

Mar 20, 2026 07:58 PM

നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്നത് 40 ലക്ഷം; കോഴിക്കോട്ട് റേറ്റ് ചാർട്ട് പുറത്തിറക്കി

ഒരു സ്ഥാനാർഥിക്ക് പരമാവധി 40 ലക്ഷം ചെലവാക്കാം: റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ച് ജില്ല തെരഞ്ഞെടുപ്പ്...

Read More >>
'പാലക്കാട് നിന്ന് വീട്ടിലേക്കുള്ള യാത്രയെന്ന്';  യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍; അഭിവാദ്യം അർപ്പിച്ച കോൺഗ്രസ് പ്രവർത്തകർ

Mar 20, 2026 07:15 PM

'പാലക്കാട് നിന്ന് വീട്ടിലേക്കുള്ള യാത്രയെന്ന്'; യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍; അഭിവാദ്യം അർപ്പിച്ച കോൺഗ്രസ് പ്രവർത്തകർ

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍; അഭിവാദ്യം അർപ്പിച്ച കോൺഗ്രസ്...

Read More >>
Top Stories

News Roundup