സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്; രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 6,200 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്;  രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 6,200 രൂപ
Mar 20, 2026 06:02 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. വൈകീട്ട് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളനുസരിച്ച് ഇപ്പോൾ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 180 രൂപ കുറഞ്ഞ് 13,655 രൂപയായി. പവന് 1440 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തിന് ശേഷം കേരളത്തിലെ ജ്വല്ലറികളിൽ പണിക്കൂലി കൂട്ടാതെ ഒരു പവൻ 22 കാരറ്റ് സ്വർണം 1,09,240 രൂപക്കാണ് വ്യാപാരം നടക്കുക. ഇന്ന് രാവിലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,10,680 രൂപയായിരുന്നു വില.

കഴിഞ്ഞ ജനുവരി 29 ന് ഗ്രാമിന് രേഖപ്പെടുത്തിയ 16,395 രൂപയാണ് ഏറ്റവും ഉയർന്ന വില. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഇപ്പോൾ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നും വിപണിയിൽ വില കുറയുന്ന പ്രവണതയാണ് പ്രകടമായത്. വില ഇനിയും താഴാൻ സാധ്യതയുണ്ടോ എന്ന ആകാംക്ഷയിലാണ് വിപണി നിരീക്ഷകരും ജ്വല്ലറി ഉടമകളും. സ്വർണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌| വൈകീട്ട് 1,17,840 രൂപ

മാ‍‌‌ർച്ച് 14- 1,17,080 രൂപ

മാ‍‌ർച്ച് 15- 1,17,080 രൂപ

മാ‌‌ർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ

മാ‍‌ർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ

മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ

മാ‍‌ർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ

gold rate kerala update 20 03 2026

Next TV

Related Stories
നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്നത് 40 ലക്ഷം; കോഴിക്കോട്ട് റേറ്റ് ചാർട്ട് പുറത്തിറക്കി

Mar 20, 2026 07:58 PM

നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്നത് 40 ലക്ഷം; കോഴിക്കോട്ട് റേറ്റ് ചാർട്ട് പുറത്തിറക്കി

ഒരു സ്ഥാനാർഥിക്ക് പരമാവധി 40 ലക്ഷം ചെലവാക്കാം: റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ച് ജില്ല തെരഞ്ഞെടുപ്പ്...

Read More >>
'പാലക്കാട് നിന്ന് വീട്ടിലേക്കുള്ള യാത്രയെന്ന്';  യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍; അഭിവാദ്യം അർപ്പിച്ച കോൺഗ്രസ് പ്രവർത്തകർ

Mar 20, 2026 07:15 PM

'പാലക്കാട് നിന്ന് വീട്ടിലേക്കുള്ള യാത്രയെന്ന്'; യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍; അഭിവാദ്യം അർപ്പിച്ച കോൺഗ്രസ് പ്രവർത്തകർ

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍; അഭിവാദ്യം അർപ്പിച്ച കോൺഗ്രസ്...

Read More >>
   നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

Mar 20, 2026 05:09 PM

നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ...

Read More >>
നർകോട്ടിക് വിഭാഗം ചമഞ്ഞെത്തി; ഹോട്ടലിൽ മുറിയെടുത്ത യുവാവിന്റെയും യുവതിയുടെയും സ്വർണവും പണവും കവർന്ന കേസ്, മൂന്നു പേർ പിടിയിൽ

Mar 20, 2026 04:27 PM

നർകോട്ടിക് വിഭാഗം ചമഞ്ഞെത്തി; ഹോട്ടലിൽ മുറിയെടുത്ത യുവാവിന്റെയും യുവതിയുടെയും സ്വർണവും പണവും കവർന്ന കേസ്, മൂന്നു പേർ പിടിയിൽ

ഹോട്ടലിൽ മുറിയെടുത്ത യുവാവിന്റെയും യുവതിയുടെയും സ്വർണവും പണവും കവർന്ന കേസ്, മൂന്നു പേർ...

Read More >>
കേരളത്തിൽ വരും മണിക്കൂറുകളിൽ അതീവ ജാഗ്രത; ശക്തമായ ഇടിമിന്നലോടു കൂടിയ മഴ വരുന്നു

Mar 20, 2026 04:12 PM

കേരളത്തിൽ വരും മണിക്കൂറുകളിൽ അതീവ ജാഗ്രത; ശക്തമായ ഇടിമിന്നലോടു കൂടിയ മഴ വരുന്നു

അതീവ ജാഗ്രത; ശക്തമായ ഇടിമിന്നലോടു കൂടിയ മഴ വരുന്നു...

Read More >>
Top Stories

News Roundup