എറണാകുളം:( www.truevisionnews.com ) നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
പാർട്ടിയോട് പ്രതിഷേധമില്ലെന്നും എന്നാൽ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കുന്ന കാര്യം നേരത്തെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഉയർന്നിട്ടുള്ള ലൈംഗിക പീഡനക്കേസ് പരിഗണിച്ച് കോൺഗ്രസ് ഹൈക്കമാൻഡാണ് എൽദോസിനെ മാറ്റിനിർത്താൻ തീരുമാനിച്ചത്.
എൽദോസിന് പകരം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മൂത്തേടനെയാണ് പെരുമ്പാവൂരിൽ കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. മറ്റ് പാർട്ടികളിൽ നിന്ന് തനിക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും അവയൊന്നും സ്വീകരിച്ചില്ലെന്നും, ഭാവിയിൽ പാർലമെന്റ് ലക്ഷ്യമിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്രനായി മത്സരിക്കുന്ന കാര്യത്തിൽ നേതാക്കളുമായും അണികളുമായും ആലോചിച്ച് ഇന്ന് തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
Eldhose Kunnappilly's decisive decision on candidacy today
























.jpeg)
.jpeg)

