തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 1, 15, 680 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 14, 460 രൂപയാണ് വില വരുന്നത്. ഇന്നലെ വൈകീട്ടോടെ ഒരു പവൻ സ്വർണത്തിന് 1,15,920 രൂപയായിരുന്നു വില. ഇന്നലെ രാവിലെ സ്വർണ വില ഉയർന്ന് 1,16,320 രൂപയിലെത്തിയതായിരുന്നു. വീണ്ടും ഇടിഞ്ഞാണ് ഇന്നത്തെ വില നിലവാരത്തിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 29-ന് ഗ്രാമിന് രേഖപ്പെടുത്തിയ 16,395 രൂപയാണ് ഏറ്റവും ഉയർന്ന വില. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഇപ്പോൾ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നും വിപണിയിൽ വില കുറയുന്ന പ്രവണതയാണ് പ്രകടമായത്. വില ഇനിയും താഴാൻ സാധ്യതയുണ്ടോ എന്ന ആകാംക്ഷയിലാണ് വിപണി നിരീക്ഷകരും ജ്വല്ലറി ഉടമകളും. സ്വർണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.
ഈ മാസത്തെ സ്വർണ വില ഒറ്റ നോട്ടത്തിൽ
മാർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വില)
മാർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ
മാർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ
മാർച്ച് 4- 1,20, 640 രൂപ
മാർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ
മാർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ
മാർച്ച് 7- 1, 20, 000 രൂപ
മാർച്ച് 8- 1, 20, 000 രൂപ
മാർച്ച് 9- 1,18,560 രൂപ
മാർച്ച് 10- 1,19,080 രൂപ
മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ
മാർച്ച് 12- 1,18,960 രൂപ
മാർച്ച് 13- 1,18, 240 രൂപ| വൈകീട്ട് 1,17,840 രൂപ
മാർച്ച് 14- 1,17,080 രൂപ
മാർച്ച് 15- 1,17,080 രൂപ
മാർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ
അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിലും നേരിയ വർധനവുണ്ടായി. ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2,750 രൂപയുമാണ് വില വരുന്നത്.
gold rate kerala today 18 03 2026




































