കുടയെടുത്ത് ബാഗിൽ വെച്ചോളൂ .....; ചൂട് കുറയ്ക്കാൻ മഴയെത്തുന്നു, ഇന്ന് മുതൽ മാർച്ച് 20 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കുടയെടുത്ത് ബാഗിൽ വെച്ചോളൂ .....; ചൂട് കുറയ്ക്കാൻ മഴയെത്തുന്നു,  ഇന്ന് മുതൽ മാർച്ച് 20 വരെ  ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Mar 16, 2026 04:39 PM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/) സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു. മാർച്ച് 16 മുതൽ 20 വരെയുള്ള തീയതികളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കൻ തമിഴ്‌നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്കൻ ശ്രീലങ്കൻ തീരം സമീപം മന്നാർ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്ന ഒരു ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. വടക്കൻ കർണാടകയുടെ ഉൾഭാഗം മുതൽ തെക്കൻ കർണാടകയും തമിഴ്‌നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു.ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ലഭിക്കുക. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.





Rain likely in Kerala today

Next TV

Related Stories
Top Stories










News Roundup