വാഷ്ടിംഗ്ടൺ: (https://truevisionnews.com/) ഇസ്രയേലുമായി ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതായതായെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ, അതിരൂക്ഷമായ ഈ സംഘർഷത്തിനിടയിലും സമാധാനത്തിന്റെ സൂചനകളും ട്രംപ് പുറത്തുവിട്ടു.
ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയിത്. ഒമാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചെന്നും ഇതിന് പിന്നാലെ താനും ചർച്ചകൾക്ക് സന്നദ്ധനാണെന്ന് അറിയിച്ചതായും യു എസ് പ്രസിഡന്‍റ് വ്യക്തമാക്കി.
മേഖലയിൽ സമാധാനം കൊണ്ടുവരികയാണ് തന്‍റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ വലിയ യുദ്ധഭീതിക്ക് നയതന്ത്രപരമായ അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
Iran's missile-drone attack, US President says no more talks
























