ടെഹ്‌റാൻ: (https://truevisionnews.com/) പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണത്തിന് പിന്നാലെ ഇറാൻ ഭരണതലത്തിൽ അടിയന്തര മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ രാജ്യത്തിന്റെ ഭരണപരമായ ചുമതലകൾ നിർവ്വഹിക്കുന്ന നേതൃ കൗൺസിലിലേക്ക് പ്രമുഖ പണ്ഡിതൻ ആയത്തുള്ള അലിറേസ അറഫിയെ നിയമിച്ചു.
മുന്‍ ആഭ്യന്തരമന്ത്രി അഹമദ് വാഹിദിയെ ഐആര്‍ജിസിയുടെ പുതിയ തലവനാകും. പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് ശേഷമുള്ള ഇറാന്‍ പ്രസിഡന്റിന്റെ ആദ്യ പ്രതികരണവും പുറത്തുവന്നു. രാജ്യത്തിന്റെ രാഷ്ട്രീയ, സൈനിക ചട്ടക്കൂടിനെ താറുമാറാക്കിയ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ടെഹ്റാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
2025 ഡിസംബറിലാണ് ഐആര്‍ജിസിയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫായി അഹമ്മദ് വാഹിദി നിയമിതനാകുന്നത്. അദ്ദേഹം മുന്‍പ് പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഗാര്‍ഡിയന്‍ കൗണ്‍സിലിലെ പുരോഹിത അംഗമായിരുന്നു അയത്തുല്ല അലിറേസ അറഫി.
പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പരമോന്നത നേതാവിന്റെ ചുമതല നിറവേറ്റുന്നത് നേതൃസംഘടനയായിരിക്കും. പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലാംഹൊസൈന്‍ മൊഹ്സെനി എജെയ് എന്നിവരോടൊപ്പം അറാഫിയും താല്‍ക്കാലിക നേതൃത്വ കൗണ്‍സിലിന്റെ ഭാഗമാകും.
അമേരിക്കയ്ക്കും ഇസ്രായേലിനും ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനി പറഞ്ഞു. ഖമനയിയുടെ കൊലപാതകം മുസ്ലിംകള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.
ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അവകാശവും കടമയുമെന്നും പെസഷ്‌കിയാന്‍ വ്യക്തമാക്കി. കുറ്റകൃത്യത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പ്രതികാരം ചെയ്യും. വലിയ ഉത്തരവാദിത്തം നിറവേറ്റും – അദ്ദേഹം വ്യക്തമാക്കി.
Iran's missile-drone attack, new leadership in Iran; AyatollahAlirezaArafi to the Leadership Council



























