പാലക്കാട്: (https://truevisionnews.com/) പാലക്കാട് പട്ടാമ്പിയിൽ നാടിനെ നടുക്കി പട്ടാപ്പകൽ വൻ കവർച്ച. പട്ടാമ്പി- തൃത്താല റോഡിൽ ബീവറേജസ് കോർപ്പറേഷന് എതിർവശം താമസിക്കുന്ന കാട്ടുപറമ്പിൽ റസാഖിന്റെ വീട്ടിലാണ് ക്രൂരമായ മോഷണം നടന്നത്. വീട്ടുമുറ്റത്ത് തുണി അലക്കിക്കൊണ്ടിരുന്ന റസാഖിന്റെ ഭാര്യ സൽമത്തിനെ (45) ആക്രമിച്ച് നാല് പവന്റെ മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് ലക്ഷം രൂപയുമാണ് സംഘം കവർന്നത്.
രാവിലെ 10.40-ഓടെയായിരുന്നു സംഭവം. ഒരാൾ വീടിന് പിന്നിലൂടെ എത്തി സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറി മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. ഈ സമയം മറ്റൊരു പ്രതി മുൻവാതിലിലൂടെ അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കി. ആക്രമണത്തിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃത്താല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തിരക്കേറിയ റോഡിന് സമീപം നടന്ന ഈ അതിക്രമം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Daytime robbery in Pattambi; Housewife's necklace broken by stuffing cloth in her mouth
































