കഴുത്തിന് പരിക്കേറ്റ മന്ത്രിക്ക് ഐസിയുവിൽ ഫോട്ടോഷൂട്ട്? മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം

കഴുത്തിന് പരിക്കേറ്റ മന്ത്രിക്ക് ഐസിയുവിൽ ഫോട്ടോഷൂട്ട്? മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം
Feb 26, 2026 10:39 PM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/)  ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം. പരിയാരം ആശുപത്രിയിൽ നേഴ്സുമാർക്കൊപ്പം ഉള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്. ഐസിയുവിൽ പാലിക്കേണ്ട മര്യാദകളില്ലാതെ ഫോട്ടോയെടുത്തു എന്നാണ് ആക്ഷേപം. കഴുത്തിന് ഗുരുതര പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാണ് വിമർശനം.

ഇന്നലെ രാത്രി പത്തുമണിക്കാണ് കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിലേറ്റ ക്ഷതത്തിൽ വിദഗ്ധ ചികിത്സക്കായി ആരോഗ്യമന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. എംആർഐ സ്കാനിങ് അടക്കം വിശദപരിശോധന നടത്തി.

ഗുരുതര പ്രശ്നമില്ലെന്നാണ് കണ്ടെത്തൽ. കഴുത്തിലെ ക്ഷതം മൂലം തലയ്ക്കു പുറകിലും വലതുകൈയിലും വേദന പടരുന്നത് മരുന്നുമൂലം നിയന്ത്രിച്ചതായി മെഡിക്കൽ സംഘം പറയുന്നു. എംആർഐ റിപ്പോർട്ട് പ്രകാരം കഴുത്തിലെ കശേരുക്കൾക്കിടയിലെ ഡിസ്കുകൾ നാഡീമൂലങ്ങളിൽ അമർന്നുള്ള സമ്മർദ്ദമാണ് വേദനയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ.

അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ല. നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദ്ദേശം.

KSU campaign against Health Minister VeenaGeorge.

Next TV

Related Stories
തിരുവനന്തപുരത്ത് കെഎസ്ആർടിസി  ബസിടിച്ച് അപകടം;  സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

Feb 26, 2026 09:59 PM

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക്...

Read More >>
മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടർ ട്രെയിൻ തട്ടി മരിച്ചനിലയിൽ

Feb 26, 2026 09:15 PM

മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടർ ട്രെയിൻ തട്ടി മരിച്ചനിലയിൽ

മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടർ ട്രെയിൻ തട്ടി...

Read More >>
വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ...ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും- പരിഹാസ പോസ്റ്റുമായി ശിവൻകുട്ടി

Feb 26, 2026 08:53 PM

വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ...ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും- പരിഹാസ പോസ്റ്റുമായി ശിവൻകുട്ടി

രു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും, പരിഹാസ പോസ്റ്റുമായി...

Read More >>
Top Stories

News Roundup