( www.truevisionnews.com )കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണം തികച്ചും അപലപനീയമാണെന്ന് മന്ത്രി വി.എൻ. വാസവൻ പ്രസ്താവിച്ചു.
കേരളത്തിന്റെ ആരോഗ്യമേഖലയെയും മന്ത്രിയെയും നിരന്തരമായി ലക്ഷ്യം വെക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ പിന്തുണയോടെ നടക്കുന്ന ഇത്തരം അക്രമങ്ങൾ ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വനിതാ പൊതുപ്രവർത്തകയെ പിന്തുടർന്ന് ആക്രമിക്കുന്ന ഹീനമായ നീക്കത്തെ സമരമായി കാണാനാവില്ല.
സാംസ്കാരിക കേരളം കോൺഗ്രസിന്റെ ഇത്തരം ചെയ്തികൾക്ക് മാപ്പ് നൽകില്ലെന്നും, ഈ അക്രമി രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾക്കിടയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
This move of pursuing and attacking cannot be seen as a protest - VN Vasavan
































