കണ്ണൂർ:( www.truevisionnews.com ) കണ്ണൂർ ഡിസിസി ഓഫിസിനു മുന്നിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ഡിസിസി ഓഫിസിനു നേരെയുണ്ടായ കല്ലേറിൽ കെഎസ്‌യു നേതാവ് ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു.
ഓഫിസ് ഗെയ്റ്റ് പോലീസ് അടച്ചെങ്കിലും മതിൽ ചാടിക്കടന്ന് അകത്തുകയറാൻ ഇടത് സംഘടന പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം കടുത്തത്. പരസ്പരം വെല്ലുവിളിച്ചും പോർവിളികൾ നടത്തിയും ഇരുവിഭാഗവും നിലയുറപ്പിച്ചത് സംഘർഷാവസ്ഥ സങ്കീർണ്ണമാക്കി. പോലീസ് ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഏറെനേരം പ്രദേശത്ത് ഉന്തും തള്ളും കല്ലേറും തുടർന്നു.
Clashes erupt during SFI's march to DCC office in Kannur


























