ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടിയുടെ വിശ്വാസ്യത തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു - പി. രാജീവ്

ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടിയുടെ വിശ്വാസ്യത തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു - പി. രാജീവ്
Feb 24, 2026 07:50 AM | By Roshni Kunhikrishnan

( www.truevisionnews.com )ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തെ രാഷ്ട്രീയമായി തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് നിയമമന്ത്രി പി. രാജീവ്.

ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമാണിതെന്നും വിജിലൻസ് കോടതിയുടെ നിരീക്ഷണങ്ങൾ കേസിൽ അന്തിമമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അറസ്റ്റിലായവരുടെ കുറ്റസമ്മതമോ നിരപരാധിത്വമോ തീരുമാനിക്കേണ്ടത് സർക്കാരല്ല, മറിച്ച് ഹൈക്കോടതിയാണെന്നും ട്വന്റിഫോർ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

അന്വേഷണ സംഘത്തിൽ ഹൈക്കോടതിക്ക് പൂർണ്ണ വിശ്വാസമുണ്ട്. കേസ് വേഗത്തിൽ തീർക്കുന്നതിനേക്കാൾ കൃത്യമായ തെളിവുകളോടെയുള്ള കുറ്റമറ്റ കുറ്റപത്രം സമർപ്പിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്.

പ്രതികൾക്ക് ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ കോടതിക്കാണ് പരമാധികാരമെന്നും ഇതിൽ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജിലൻസ് കോടതി ഉത്തരവുകൾ സർവ്വോപരിയല്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനാണ് അന്വേഷണത്തിന്റെ പൂർണ്ണ ചുമതലയെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

Opposition is trying to undermine the credibility of the SIT - P. Rajeev

Next TV

Related Stories
അനാസ്ഥയുടെ ഇരകൾ....! കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 കെട്ടിടങ്ങള്‍ അൺ ഫിറ്റെന്ന് റിപ്പോർട്ട്; അപകടത്തിൽ കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കും

Feb 24, 2026 08:42 AM

അനാസ്ഥയുടെ ഇരകൾ....! കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 കെട്ടിടങ്ങള്‍ അൺ ഫിറ്റെന്ന് റിപ്പോർട്ട്; അപകടത്തിൽ കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കും

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 കെട്ടിടങ്ങള്‍ അൺ ഫിറ്റെന്ന് റിപ്പോർട്ട്, അപകടത്തിൽ കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണം ഇന്ന്...

Read More >>
പ്രാർത്ഥനകൾ വിഫലം....! പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

Feb 24, 2026 08:20 AM

പ്രാർത്ഥനകൾ വിഫലം....! പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

പ്രാർത്ഥനകൾ വിഫലം, പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ...

Read More >>
Top Stories

News Roundup