പട്ടയ വിതരണം പുനരാരംഭിക്കാം; 1964-ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള സ്റ്റേ നീക്കി ഹൈക്കോടതി

പട്ടയ വിതരണം പുനരാരംഭിക്കാം; 1964-ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള സ്റ്റേ നീക്കി ഹൈക്കോടതി
Feb 24, 2026 06:07 AM | By Roshni Kunhikrishnan

കൊച്ചി:( www.truevisionnews.com ) കേരള ഭൂപതിവ് ചട്ടപ്രകാരം (1964) അർഹരായവർക്ക് പട്ടയം വിതരണം ചെയ്യാൻ ഹൈക്കോടതി പച്ചക്കൊടി കാട്ടി. 2024 ജനുവരിയിൽ ഏർപ്പെടുത്തിയ സ്റ്റേ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി.

എന്നാൽ, നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെച്ചിട്ടുള്ളവർക്ക് പട്ടയം നൽകരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇടുക്കിയിലെ വിവിധ താലൂക്കുകളിൽ ചട്ടങ്ങൾ ലംഘിച്ച് പട്ടയം നൽകുന്നു എന്നാരോപിച്ച് ‘വൺ എർത്ത് വൺ ലൈഫ്’ സമർപ്പിച്ച ഹർജിയിലാണ് നേരത്തെ പട്ടയ വിതരണം തടഞ്ഞത്.

1971 വരെ ഭൂമി കൈവശം വെച്ചവർക്ക് പട്ടയത്തിന് അർഹതയുണ്ടെന്ന ഭേദഗതി കയ്യേറ്റങ്ങളെ നിയമവിധേയമാക്കാനാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

എന്നാൽ, പട്ടയത്തിന് അർഹമായ കൈവശാവകാശ കാലയളവ് സംബന്ധിച്ച് 1964-ലെ ചട്ടത്തിൽ വ്യക്തതയില്ലായിരുന്നെന്നും 1971-ലാണ് ഇത് ഭേദഗതിയിലൂടെ നിശ്ചയിച്ചതെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഈ വിശദീകരണം കണക്കിലെടുത്താണ് പട്ടയ വിതരണത്തിനുള്ള തടസ്സം കോടതി നീക്കിയത്.

Patta distribution can resume; High Court lifts stay under Land Registry Act, 1964

Next TV

Related Stories
പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

Feb 24, 2026 10:56 AM

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി...

Read More >>
ഉപദേശിയുടെ മുഖംമൂടി അഴിഞ്ഞു....!  കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കണ്ണൂരിൽ  മോട്ടിവേഷൽ സ്പീക്ക‍ർ അറസ്റ്റിൽ

Feb 24, 2026 10:55 AM

ഉപദേശിയുടെ മുഖംമൂടി അഴിഞ്ഞു....! കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കണ്ണൂരിൽ മോട്ടിവേഷൽ സ്പീക്ക‍ർ അറസ്റ്റിൽ

കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മോട്ടിവേഷൽ സ്പീക്ക‍ർ പോക്സോ കേസിൽ...

Read More >>
തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല; അട്ടിമറിക്ക് നിലവിൽ തെളിവില്ലെന്ന് പൊലീസ്; ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ്

Feb 24, 2026 10:06 AM

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല; അട്ടിമറിക്ക് നിലവിൽ തെളിവില്ലെന്ന് പൊലീസ്; ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ്

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല; അട്ടിമറിക്ക് നിലവിൽ തെളിവില്ലെന്ന് പൊലീസ്; ഫോറൻസിക് റിപ്പോർട്ടിനായി...

Read More >>
സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്നു; മൂന്ന് വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

Feb 24, 2026 09:57 AM

സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്നു; മൂന്ന് വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്നു; മൂന്ന് വയസ്സുകാരന്റെ വിരൽ തെരുവുനായ...

Read More >>
Top Stories

News Roundup