മൂന്ന് മണിക്കൂർ, 12 പവൻ! നാദാപുരം ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം, സ്വർണ്ണവും പണവും കവർന്നു

മൂന്ന് മണിക്കൂർ, 12 പവൻ! നാദാപുരം ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം, സ്വർണ്ണവും പണവും കവർന്നു
Feb 23, 2026 07:06 AM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) നാദാപുരം ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 12 പവൻ സ്വർണ്ണവും പണവും കവർന്നു. കുഴങ്ങാലിൽ കുഞ്ഞിരാമന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. 

വീട്ടുകാർ പുറത്തുപോയി, തിരികെ എത്തിയപ്പോൾ വീട്ടിന്റെ മുകളിലെ ഭാഗത്തെ വാതിൽ തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മുകളിലെ നില വഴിയാണ് കള്ളൻ അകത്ത് കടന്നത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു വരുകയാണ്. പൊലീസ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ആറു മണിക്കാണ് കുടുംബം വീട് പൂട്ടി, ക്ഷേത്രത്തിൽ പോയത്. രാത്രി ഒൻപത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

Massive theft after breaking into a house in Iringannoor, Nadapuram

Next TV

Related Stories
ഭാര്യ മോഷണക്കേസിൽ പിടിയിലായതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

Feb 23, 2026 08:55 AM

ഭാര്യ മോഷണക്കേസിൽ പിടിയിലായതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഭാര്യ മോഷണക്കേസിൽ പിടിയിലായതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ്...

Read More >>
റസ്റ്ററന്റില്‍ നിന്ന് മീന്‍മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയില്‍

Feb 23, 2026 08:47 AM

റസ്റ്ററന്റില്‍ നിന്ന് മീന്‍മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയില്‍

റസ്റ്ററന്റില്‍ നിന്ന് മീന്‍മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന്‍...

Read More >>
സ്കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത; മനപ്പൂർവ്വം തീയിട്ടതെന്ന് സംശയം, പൊലീസ് അന്വേഷണം

Feb 23, 2026 08:09 AM

സ്കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത; മനപ്പൂർവ്വം തീയിട്ടതെന്ന് സംശയം, പൊലീസ് അന്വേഷണം

സ്കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത, മനപ്പൂർവ്വം തീയിട്ടതെന്ന് സംശയം, പൊലീസ്...

Read More >>
ഇന്ന് അവധിയാണ് ... സ്കൂളിലേക്ക് ഇറങ്ങേണ്ട....: 'കുംഭഭരണി മഹോത്സവം'; എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി

Feb 23, 2026 07:33 AM

ഇന്ന് അവധിയാണ് ... സ്കൂളിലേക്ക് ഇറങ്ങേണ്ട....: 'കുംഭഭരണി മഹോത്സവം'; എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി

'കുംഭഭരണി മഹോത്സവം'; എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി...

Read More >>
Top Stories

News Roundup