Feb 23, 2026 07:28 AM

തിരുവനന്തപുരം: (https://truevisionnews.com/) ശബരിമലയിലെ കൊടിമര നിർമ്മാണത്തിന് സ്വർണം നൽകിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

ഇന്നലെയാണ് പ്രത്യേക സംഘം മൊഴിയെടുത്തത്. സംഭാവന നൽകിയ സ്വർണത്തിൻ്റെ അളവ് ഉൾപ്പെടെ സുരേഷ്ഗോപി മൊഴി നൽകിയിരുന്നു. 27 പേരാണ് സംഭാവന നൽകിയത്. ഇതിൽ കുറച്ചുപേർ മാത്രമാണ് ഇനി മൊഴി നൽകാനുഉളത്.

അതേസമയം, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ലാബിലേക്കക്കാൻ എസ്ഐടി ഇന്ന് വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.

സ്വർണത്തിന്റെ ഗുണനിലവാരവും തൂക്കവും കണ്ടെത്താൻ അംഗീകൃത ലാബുകളിലായിരിക്കും പരിശോധന നടക്കുക. ഇത് വഴി 'സ്വർണക്കൊള്ള' നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എസ്‌ഐടി. അപ്പീല്‍ നല്‍കിയാല്‍ അനുകൂലമായ വിധിയുണ്ടാകാന്‍ സാഹചര്യമുണ്ടെന്ന് എസ്‌ഐടിക്ക് നിയമോപദേശം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവുകള്‍ തങ്ങളുടെ കയ്യിലുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടിയുടെ നീക്കം.

Sabarimala flagpole case, Vigilance records Suresh Gopi's statement

Next TV

Top Stories










News Roundup