കുത്തിവെപ്പ് നൽകി, നിമിഷങ്ങൾക്കകം ബോധം പോയി, കാട്ടാക്കടയിൽ രണ്ടര വയസുകാരി മരിച്ചു, ചികിത്സാപ്പിഴവെന്ന് ആരോപണം, പരാതി

കുത്തിവെപ്പ് നൽകി, നിമിഷങ്ങൾക്കകം ബോധം പോയി,  കാട്ടാക്കടയിൽ  രണ്ടര വയസുകാരി മരിച്ചു, ചികിത്സാപ്പിഴവെന്ന് ആരോപണം, പരാതി
Feb 23, 2026 06:05 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)   ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് ആരോപണമുയരുന്നത്. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യിൽ രണ്ട് കുത്തിവെപ്പുകൾ നൽകുകയായിരുന്നു. കുത്തിവെപ്പ് നൽകിയ ഉടൻ കുട്ടി ബോധരഹിതയായി. പിന്നാലെ കുട്ടിയെ ഡോക്ടർമാരും നേഴ്സും ചേർന്ന് നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചു. 

ആശുപത്രിയിലെത്തും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. എന്നാല്‍ ഈ വിവരം പോലും തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഞ്ഞിന്റെ ബന്ധുക്കളെ ഈ ആംബുലന്‍സില്‍ കയറ്റിയില്ലെന്നും ആരോപണമുണ്ട്. കുഞ്ഞ് മെഡിസിറ്റിയില്‍ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് മരിച്ചെന്നാണ് നെയ്യാര്‍ മെഡിസിറ്റി അധികൃതര്‍ തങ്ങളെ അറിയിച്ചതെന്നും കുടുംബം പറഞ്ഞു.

രണ്ട് കൈയിലും കുത്തിവയ്പ്പ് എടുത്തയുടന്‍ തന്നെ കുഞ്ഞ് ശ്വാസമെടുക്കാനാകാതെ പിടഞ്ഞെന്നും ചുണ്ടുകള്‍ കോടിയതായി തോന്നിയെന്നുമാണ് പിതാവ്  പറഞ്ഞത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആര്യനാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ആര്യനാട് പോലീസ് കേസെടുത്തു. സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് ഐഷ.

A two-and-a-half-year-old girl died after receiving a shot for pneumonia.

Next TV

Related Stories
ഭാര്യ മോഷണക്കേസിൽ പിടിയിലായതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

Feb 23, 2026 08:55 AM

ഭാര്യ മോഷണക്കേസിൽ പിടിയിലായതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഭാര്യ മോഷണക്കേസിൽ പിടിയിലായതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ്...

Read More >>
റസ്റ്ററന്റില്‍ നിന്ന് മീന്‍മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയില്‍

Feb 23, 2026 08:47 AM

റസ്റ്ററന്റില്‍ നിന്ന് മീന്‍മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയില്‍

റസ്റ്ററന്റില്‍ നിന്ന് മീന്‍മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന്‍...

Read More >>
സ്കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത; മനപ്പൂർവ്വം തീയിട്ടതെന്ന് സംശയം, പൊലീസ് അന്വേഷണം

Feb 23, 2026 08:09 AM

സ്കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത; മനപ്പൂർവ്വം തീയിട്ടതെന്ന് സംശയം, പൊലീസ് അന്വേഷണം

സ്കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത, മനപ്പൂർവ്വം തീയിട്ടതെന്ന് സംശയം, പൊലീസ്...

Read More >>
ഇന്ന് അവധിയാണ് ... സ്കൂളിലേക്ക് ഇറങ്ങേണ്ട....: 'കുംഭഭരണി മഹോത്സവം'; എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി

Feb 23, 2026 07:33 AM

ഇന്ന് അവധിയാണ് ... സ്കൂളിലേക്ക് ഇറങ്ങേണ്ട....: 'കുംഭഭരണി മഹോത്സവം'; എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി

'കുംഭഭരണി മഹോത്സവം'; എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി...

Read More >>
Top Stories

News Roundup