ആലപ്പുഴ: ( www.truevisionnews.com ) കുട്ടമംഗലം സ്ക്കൂളിൽ ഹെഡ്‌മാസ്റ്ററെ ക്രൂരമായി മർദ്ദിച്ച് വിദ്യാർഥികൾ. വിജനമായ സ്ഥലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കുറ്റിക്കാട്ടിൽ കണ്ടത് ചോദ്യം ചെയ്തതോടെയാണ് സ്ക്കൂളിലെ വിദ്യാർഥികൾ ക്രൂരമായി പ്രധാനാധ്യാപകനെ ആക്രമിച്ചത്. രണ്ട് മാസങ്ങൾക്ക് മുൻപ് ഈ സ്ക്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി ഗർഭിണിയായതിനെ തുടർന്ന് പിടിഎ യുടെ ഇടപെടലോടെ ചില നിയന്ത്രണങ്ങൾ വരുത്തിയിരുന്നു.
മറ്റൊരു സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് നജാത് കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. ഒന്നാം വർഷ വിദ്യാർത്ഥിയായ അൻസലിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ അൻസലിന്റെ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അൻസിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഷർട്ടിൻ്റെ ബട്ടൺ ഇടാൻ പറഞ്ഞത് ചോദ്യം ചെയ്തതാണ് കാരണം. പ്രകോപിതരായ സീനിയർ വിദ്യാർത്ഥികൾ നേരത്തെ അൻസിലിനെ റാഗിംഗ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സീനിയർ വിദ്യർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. അൻസിലിൻ്റെ പരാതിയിൽ മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ മണ്ണാർക്കാട് പോലീസ് കേസെടുത്തു
Students brutally beat up headmaster after questioning him about meeting a minor girl
































