പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി മരിച്ചു; ചികിത്സാ പിശകെന്ന് പരാതി, പോലീസ് കേസെടുത്തു

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി മരിച്ചു; ചികിത്സാ പിശകെന്ന് പരാതി, പോലീസ് കേസെടുത്തു
Feb 21, 2026 02:59 PM | By Anusree vc

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് മാസം ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. സംഭവത്തിൽ നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം പതിനാറിനാണ് പ്രസവത്തിനായി നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഇന്നലെ രാവിലെ പത്തരയോടെ നൗഷിജയെ ശ്വാസ തടസ്സവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പികെ ദാസ് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

Pregnant woman dies at Pattambi Taluk Hospital; complaint of medical error, police register case

Next TV

Related Stories
ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി; ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, പുറത്തെടുത്ത കത്രിക പൊലീസിന് കൈമാറി

Feb 21, 2026 04:05 PM

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി; ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, പുറത്തെടുത്ത കത്രിക പൊലീസിന് കൈമാറി

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, പുറത്തെടുത്ത കത്രിക പൊലീസിന്...

Read More >>
ഇനി 'കൂൾ' ദിവസങ്ങൾ....;  കേരളത്തിൽ ഇന്ന് മുതൽ വേനൽമഴ; ഇന്നും നാളെയും യെല്ലോ അലേർട്ട്

Feb 21, 2026 03:19 PM

ഇനി 'കൂൾ' ദിവസങ്ങൾ....; കേരളത്തിൽ ഇന്ന് മുതൽ വേനൽമഴ; ഇന്നും നാളെയും യെല്ലോ അലേർട്ട്

കേരളത്തിൽ ഇന്ന് മുതൽ വേനൽമഴ; ഇന്നും നാളെയും യെല്ലോ...

Read More >>
മകന് കാർ കൊടുത്തു, അമ്മ കുടുങ്ങി ! കരമനയിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ സംഭവം; കാറുടമയായ അമ്മയ്ക്കെതിരെ  കേസ്

Feb 21, 2026 03:17 PM

മകന് കാർ കൊടുത്തു, അമ്മ കുടുങ്ങി ! കരമനയിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ സംഭവം; കാറുടമയായ അമ്മയ്ക്കെതിരെ കേസ്

കരമനയിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ സംഭവം; കാറുടമയായ അമ്മയ്ക്കെതിരെ കേസ്...

Read More >>
Top Stories

GCC News