ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി
Feb 19, 2026 10:16 PM | By Roshni Kunhikrishnan

( www.truevisionnews.com )ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

എ.പി. അനിൽകുമാർ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകാത്തതിനെത്തുടർന്ന് സ്പീക്കർക്ക് പരാതി നൽകിയ സാഹചര്യത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്.

ആകെ 2,634 കേസുകളിലായി 29,119 പേർക്കെതിരെയാണ് നടപടിയെടുത്തത്. ഇതിൽ 1,047 കേസുകൾ പിൻവലിക്കാനായി കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും 692 കേസുകൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

2021-ൽ ശബരിമല, പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ അഞ്ച് വർഷം പിന്നിട്ടിട്ടും 1,587 കേസുകൾ ഇനിയും പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.

അന്ന് സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇത് വൈകി വന്ന വിവേകമാണെന്ന് വിശേഷിപ്പിച്ചിരുന്നു. നടപടികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.

Chief Minister gives details of cases related to women's entry into Sabarimala

Next TV

Related Stories
വീട്ടിലുമില്ലേ കൂടപ്പിറപ്പ്?   കോഴിക്കോട്  പന്തീരങ്കാവ്  17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ

Feb 19, 2026 11:15 PM

വീട്ടിലുമില്ലേ കൂടപ്പിറപ്പ്? കോഴിക്കോട് പന്തീരങ്കാവ് 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ

കോഴിക്കോട് പന്തീരങ്കാവ് 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇരുപത്തിയേഴുകാരൻ...

Read More >>
സ്ത്രീധന പീഡന കേസിലെ പ്രതിക്ക് ഭാര്യയുടെ സ്വത്തിൽ അവകാശമില്ല - ഹൈക്കോടതി

Feb 19, 2026 10:50 PM

സ്ത്രീധന പീഡന കേസിലെ പ്രതിക്ക് ഭാര്യയുടെ സ്വത്തിൽ അവകാശമില്ല - ഹൈക്കോടതി

സ്ത്രീധന പീഡന കേസിലെ പ്രതിക്ക് ഭാര്യയുടെ സ്വത്തിൽ അവകാശമില്ല -...

Read More >>
കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി. ഗണേഷ്

Feb 19, 2026 10:42 PM

കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി. ഗണേഷ്

കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി....

Read More >>
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Feb 19, 2026 09:24 PM

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത്...

Read More >>
Top Stories

News Roundup

GCC News