നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Feb 19, 2026 09:24 PM | By Roshni Kunhikrishnan

തിരുവനന്തപുരം:( www.truevisionnews.com ) നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകൾക്കെതിരെയാണ് നടപടി. അതേസമയം, മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പാലോട് പന്നിയോട്ടുകടവിലുള്ള വീട്ടിൽ സംസ്കരിച്ചു.

സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം നെടുമങ്ങാട്ടെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.

ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെ കൈക്കൂലി ആരോപണമടക്കം ഉന്നയിച്ച മാതാപിതാക്കൾ തങ്ങളുടെ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. സമിതിയുടെ അന്വേഷണ റിപ്പോർട്ടും പോസ്റ്റ്മോർട്ടം ഫലവും പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹതകൾ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Baby dies during Nedumangad delivery surgery; Police files case against protesters

Next TV

Related Stories
വീട്ടിലുമില്ലേ കൂടപ്പിറപ്പ്?   കോഴിക്കോട്  പന്തീരങ്കാവ്  17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ

Feb 19, 2026 11:15 PM

വീട്ടിലുമില്ലേ കൂടപ്പിറപ്പ്? കോഴിക്കോട് പന്തീരങ്കാവ് 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ

കോഴിക്കോട് പന്തീരങ്കാവ് 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇരുപത്തിയേഴുകാരൻ...

Read More >>
സ്ത്രീധന പീഡന കേസിലെ പ്രതിക്ക് ഭാര്യയുടെ സ്വത്തിൽ അവകാശമില്ല - ഹൈക്കോടതി

Feb 19, 2026 10:50 PM

സ്ത്രീധന പീഡന കേസിലെ പ്രതിക്ക് ഭാര്യയുടെ സ്വത്തിൽ അവകാശമില്ല - ഹൈക്കോടതി

സ്ത്രീധന പീഡന കേസിലെ പ്രതിക്ക് ഭാര്യയുടെ സ്വത്തിൽ അവകാശമില്ല -...

Read More >>
കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി. ഗണേഷ്

Feb 19, 2026 10:42 PM

കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി. ഗണേഷ്

കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി....

Read More >>
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി

Feb 19, 2026 10:16 PM

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി...

Read More >>
Top Stories

News Roundup

GCC News