തിരുവനന്തപുരം:( www.truevisionnews.com ) നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീനയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് രാത്രി വൈകിയും പ്രതിഷേധം ശക്തമായതോടെ ഡി.എം.ഒയും ആരോഗ്യവകുപ്പ് ഡയറക്ടറും നേരിട്ട് ആശുപത്രിയിലെത്തിയാണ് നടപടി സ്വീകരിച്ചത്.
പ്രസ്തുത ഡോക്ടർക്കെതിരെ മുൻപും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥിരീകരിച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ ദിവസമാണ് പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ് സിസേറിയനിടെ മരണപ്പെട്ടത്. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും വലിയ പ്രതിഷേധത്തിലാണ്.
Baby dies during Nedumangad obstetrics surgery; Doctor accused on compulsory leave































