കോഴിക്കോട് : (https://truevisionnews.com/) നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കംപൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം .
ഒരു കൂട്ടം യുവാക്കൾ അപകടം ഉണ്ടാക്കും വിധം റോഡിൽ പടക്കങ്ങൾ നിരത്തി തീകൊളുത്തുകയായിന്നു . യാത്രക്കാരെയും വാഹനങ്ങളെയും അപകടത്തിലാക്കും വിധമായിരുന്നു സംഘത്തിന്റെ ആഘോഷം.
സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു . സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാദാപുരം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു .
Celebration by bursting crackers in the middle of the road in Nadapuram; Case filed against three people
































