'കപ്പ വേവുന്നതെങ്ങനെ, മീൻ വേവുന്നതെങ്ങനെ എന്നാണ് വേണുഗോപാൽ ചോദിക്കുന്നത്..'; പരിഹാസവുമായി മന്ത്രി വി. ശിവൻകുട്ടി

'കപ്പ വേവുന്നതെങ്ങനെ, മീൻ വേവുന്നതെങ്ങനെ എന്നാണ് വേണുഗോപാൽ ചോദിക്കുന്നത്..'; പരിഹാസവുമായി മന്ത്രി വി. ശിവൻകുട്ടി
Feb 16, 2026 12:42 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. അടുക്കള കാര്യങ്ങള്‍ നോക്കുകയാണ് കെ സി വേണുഗോപാലിന്റെ നിലവിലെ പരിപാടിയെന്നും ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ് വേണുഗോപാല്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു.

അടുക്കളയില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ സമയം ഇല്ല. എങ്ങനെയാണ് കപ്പ വേവുന്നത്, മീന്‍ വേവുന്നത് എന്നാണ് ചോദിക്കുന്നത്. കെ സി വേണുഗോപാല്‍ ചെയ്യുന്നതും ബിജെപി ചെയ്യുന്നതും ഒരേ കാര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ആരെങ്കിലും പാര്‍ട്ടിയില്‍ വരുന്നോ എന്ന് ഫോണ്‍ ചെയ്ത് ചോദിക്കുന്നതാണ് ജോലി. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമാണ് വേണുഗോപാലിന്റെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ പോയി അബദ്ധം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ മന്ത്രി വി ശിവന്‍കുട്ടി സ്ഥാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇടതുപക്ഷത്തോടൊപ്പം നിന്ന ആളാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു. പ്രേംകുമാറിനെ തനിക്ക് നന്നായി അറിയാമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവനയോടും ശിവൻകുട്ടി പ്രതികരിച്ചു.  ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന വ്യക്തിയാണ് മണിശങ്കര്‍ അയ്യര്‍. അദ്ദേഹം ആത്മാര്‍ത്ഥമായാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമാണ് അത് മനസിലാകാത്തതതെന്ന് ശിവൻകുട്ടി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലുള്ളത് പ്രതിപക്ഷമാണ്. ശബരിമല പറഞ്ഞ് ഇനി വോട്ട് പിടിക്കാന്‍ പറ്റില്ല. 110 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്നും അത് മനസിലാക്കിയാണ് മണിശങ്കര്‍ അയ്യരുടെ പ്രതികരണമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

v sivankutty against kc venugoapl

Next TV

Related Stories
ശബരിമല യുവതീ പ്രവേശനം; 'സർക്കാർ വിശ്വാസികൾക്കൊപ്പമാണ്, വിശ്വാസം സംരക്ഷിക്കും' -പി രാജീവ്

Feb 16, 2026 02:49 PM

ശബരിമല യുവതീ പ്രവേശനം; 'സർക്കാർ വിശ്വാസികൾക്കൊപ്പമാണ്, വിശ്വാസം സംരക്ഷിക്കും' -പി രാജീവ്

ശബരിമല യുവതീ പ്രവേശനം, പ്രതികരണവുമായി നിയമമന്ത്രി പി...

Read More >>
കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

Feb 16, 2026 02:41 PM

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു, യാത്രക്കാരന്...

Read More >>
ശബരിമല സ്വർണമോഷണക്കേസ്:എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ ഹാജരായി

Feb 16, 2026 02:05 PM

ശബരിമല സ്വർണമോഷണക്കേസ്:എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണമോഷണക്കേസ്:എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ...

Read More >>
 ചൂട് കുറയും, മഴയെത്തുന്നു ...!  മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും

Feb 16, 2026 01:57 PM

ചൂട് കുറയും, മഴയെത്തുന്നു ...! മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും...

Read More >>
സന്തോഷ വാർത്ത വരുന്നു....! 2,000 രൂപ അക്കൗണ്ടുകളിലേക്ക്; ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

Feb 16, 2026 01:41 PM

സന്തോഷ വാർത്ത വരുന്നു....! 2,000 രൂപ അക്കൗണ്ടുകളിലേക്ക്; ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു, 2,000 രൂപ ലഭിക്കുക 62 ലക്ഷത്തോളം പേര്‍ക്ക്...

Read More >>
Top Stories