ആന്റണി രാജുവിന് നെഞ്ചിടിപ്പ്: തൊണ്ടിമുതൽ തിരിമറി കേസ്; കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണം, നിർണായക വിധി ഇന്ന്

ആന്റണി രാജുവിന് നെഞ്ചിടിപ്പ്: തൊണ്ടിമുതൽ തിരിമറി കേസ്; കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണം, നിർണായക വിധി ഇന്ന്
Feb 16, 2026 07:35 AM | By Susmitha Surendran

 (https://truevisionnews.com/) മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നിർണായക വിധി ഇന്ന്. തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക.

മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്‍റണി രാജുവിന്റെ വാദം. 3 വര്‍ഷം തടവശിക്ഷയും പതിനായിരം രൂപ പിഴയുമാണ് ആന്‍റണി രാജുവിന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്.

ഈ ശിക്ഷാ വിധി ജില്ലാ സെഷൻസ് കോടതി മരവിപ്പിച്ചിരുന്നു. മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തി എന്നതാണ് കേസ്.

1990ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു വിദേശി പിടിയിലായി. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവർഷത്തേക്ക് ശിക്ഷക്ക് വിധിച്ചു.

കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരിമറികൾ നടന്നത്. ഹൈക്കോടതിയിൽ എത്തിയപ്പോൾ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ചേരുന്നതായിരുന്നില്ല. തൊണ്ടിമുതലിൽ കൃത്രിമം വരുത്തിയതോടെ പ്രതിയെ കേസിൽ നിന്ന് ഒഴിവാക്കി.

പിന്നാലെ മറ്റൊരു കേസിൽ വിദേശത്തു ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയ ഇയാൾ സഹ തടവുകാരോട് സത്യാവസ്ഥ വെളിപ്പെടുത്തി.സഹ തടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ലാണ് കേസെടുത്തത്. ഇന്റർ പോൾ സിബിഐയെ അറിയിക്കുകയും സിബിഐ കേരള പൊലീസിന് വിവരം കൈമാറുകയും ആയിരുന്നു.

അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലിൽ തിരുമുറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. 2014 ലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Thondimala Thirimari case, crucial verdict today ANTONYRAJU

Next TV

Related Stories
അവയവദാനത്തിന് പിന്നാലെ തട്ടിപ്പ് ശ്രമം: 'ആരോടും പണം ചോദിച്ചിട്ടില്ല', വ്യാജ പ്രചാരണത്തിനെതിരെ ആലിന്റെ മുത്തച്ഛൻ, നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

Feb 16, 2026 10:11 AM

അവയവദാനത്തിന് പിന്നാലെ തട്ടിപ്പ് ശ്രമം: 'ആരോടും പണം ചോദിച്ചിട്ടില്ല', വ്യാജ പ്രചാരണത്തിനെതിരെ ആലിന്റെ മുത്തച്ഛൻ, നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

'ആരോടും പണം ചോദിച്ചിട്ടില്ല', വ്യാജ പ്രചാരണത്തിനെതിരെ ആലിന്റെ മുത്തച്ഛൻ, നിയമനടപടി സ്വീകരിക്കുമെന്ന്...

Read More >>
മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ; അടിസ്ഥാനരഹിതമായി പരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ ഉത്തരവ്

Feb 16, 2026 09:51 AM

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ; അടിസ്ഥാനരഹിതമായി പരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ ഉത്തരവ്

അടിസ്ഥാനരഹിതമായി പരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ...

Read More >>
പാങ്ങോട് ആനക്കൊമ്പ് മോഷണം: 20 സൈനികരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം ഊർജിതം

Feb 16, 2026 09:17 AM

പാങ്ങോട് ആനക്കൊമ്പ് മോഷണം: 20 സൈനികരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം ഊർജിതം

പാങ്ങോട് ആനക്കൊമ്പ് മോഷണം: 20 സൈനികരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം...

Read More >>
പ്രേംകുമാറിനെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ്?; കഴക്കൂട്ടത്ത് മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി വിലയിരുത്തൽ

Feb 16, 2026 08:49 AM

പ്രേംകുമാറിനെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ്?; കഴക്കൂട്ടത്ത് മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി വിലയിരുത്തൽ

പ്രേംകുമാറിനെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ്, കഴക്കൂട്ടത്ത് മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി...

Read More >>
Top Stories

News Roundup