സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ
Feb 12, 2026 06:38 PM | By VIPIN P V

കൊച്ചി: ( www.truevisionnews.comഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ഓസ്ട്രേലിയൻ പൗരനെ ആലുവ റൂറൽ പൊലീസ് പിടികൂടി. വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ഓസ്ട്രേലിയൻ സ്വദേശി സക്കിയുള്ള ഇസെഡ് പാർക്കർ (58) ആണ് പിടിയിലായത്. തടിയിട്ടപറമ്പ് പൊലീസാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ഇയാളെ അതിസാഹസികമായി കസ്റ്റഡിയിലെടുത്തത്.

സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് വിശ്വാസ്യത നേടിയെടുത്തായിരുന്നു ഇയാൾ യുവതിയിൽ നിന്നും പണം തട്ടിയത്. യുഎഇയിൽ ജോലി ചെയ്തിരുന്ന, നിലവിൽ പുക്കാട്ടുപടിയിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പ്രതി പരാതിക്കാരിയെ പരിചയപ്പെട്ടത്.

ഓസ്ട്രേലിയയിലെ ഒരു പ്രശസ്ത കമ്പനിയുടെ സിഇഒ ആണെന്നാണ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. തൻ്റെ കമ്പനിയിൽ തന്നെ ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്നും ഇതിനായി വിസ നടപടികൾക്കും മറ്റുമായി പണം ആവശ്യമാണെന്നും പറഞ്ഞ് പലപ്പോഴായി 5.80 ലക്ഷം രൂപ ഇയാൾ കൈക്കലാക്കുകയായിരുന്നു.

Fraudsters promise jobs in Australia: Suspect arrested

Next TV

Related Stories
തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന് കർഷകർ

Feb 12, 2026 07:17 PM

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന് കർഷകർ

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന്...

Read More >>
ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി

Feb 12, 2026 06:10 PM

ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി

ശബരിമല സ്വർണക്കൊള്ള, പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ...

Read More >>
സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പുറത്തു പറയരുതെന്ന് ഭീഷണി; പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്' പിടിയിൽ

Feb 12, 2026 05:30 PM

സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പുറത്തു പറയരുതെന്ന് ഭീഷണി; പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്' പിടിയിൽ

സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്'...

Read More >>
 'സെല്‍ഫി എടുക്കാൻ പോയതല്ല'; പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്

Feb 12, 2026 05:05 PM

'സെല്‍ഫി എടുക്കാൻ പോയതല്ല'; പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്

പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര...

Read More >>
Top Stories

News Roundup