തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന് കർഷകർ

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന് കർഷകർ
Feb 12, 2026 07:17 PM | By Roshni Kunhikrishnan

തൃശൂർ:( www.truevisionnews.com ) കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ തുരത്താൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് കർഷക കൂട്ടായ്മകൾ ആവശ്യപ്പെട്ടു.

സ്പോർട്സ് ഗൺ ഉപയോഗിച്ച് പന്നികളെ വെടിവെക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കർഷകർക്ക് കനത്ത തിരിച്ചടിയാണെന്ന് പാടശേഖര സമിതികൾ ചൂണ്ടിക്കാട്ടി.

സ്വയരക്ഷയ്ക്കും വിള സംരക്ഷണത്തിനുമായി ലൈസൻസ് ഉള്ളവർ മറ്റു പഞ്ചായത്തുകളിൽ സേവനം നൽകാൻ തയ്യാറാകാത്തത് നിലവിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കൂടാതെ, നിലവിലുള്ളവർക്ക് പ്രായോഗിക പരിജ്ഞാനവും ശാസ്ത്രീയ പരിശീലനവും കുറവായത് അപകടങ്ങൾക്കും വഴിവെക്കുന്നു.

എന്നാൽ, സ്പോർട്സ് ഗൺ ലൈസൻസുള്ളവർ മുൻപ് നിയമപരമായി പന്നികളെ വെടിവെച്ചു കൊന്നിരുന്നത് കൃഷിനാശം കുറയ്ക്കാൻ സഹായിച്ചിരുന്നുവെന്ന് കർഷകർ പറയുന്നു.

വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർഷക പ്രതിനിധികൾ കെ.കെ. രാമചന്ദ്രൻ എം.എൽ.എയ്ക്ക് നിവേദനം നൽകി. ഇതിനെത്തുടർന്ന് തൃക്കൂർ, വരന്തരപ്പിള്ളി, മറ്റത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രശ്നം പരിഹരിക്കാൻ എം.എൽ.എ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് കത്തയച്ചു.

Wild boar infestation in Thrissur is severe; farmers want those with sports gun licenses to be allowed to shoot

Next TV

Related Stories
വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണം; വിറക് ശേഖരിക്കാൻ പോയ സ്ത്രീക്ക് പരിക്ക്

Feb 12, 2026 09:54 PM

വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണം; വിറക് ശേഖരിക്കാൻ പോയ സ്ത്രീക്ക് പരിക്ക്

വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണം; വിറക് ശേഖരിക്കാൻ പോയ സ്ത്രീക്ക്...

Read More >>
കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി. രാമകൃഷ്ണൻ

Feb 12, 2026 09:24 PM

കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി. രാമകൃഷ്ണൻ

കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി....

Read More >>
സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

Feb 12, 2026 06:38 PM

സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി...

Read More >>
ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി

Feb 12, 2026 06:10 PM

ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി

ശബരിമല സ്വർണക്കൊള്ള, പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ...

Read More >>
സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പുറത്തു പറയരുതെന്ന് ഭീഷണി; പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്' പിടിയിൽ

Feb 12, 2026 05:30 PM

സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പുറത്തു പറയരുതെന്ന് ഭീഷണി; പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്' പിടിയിൽ

സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്'...

Read More >>
Top Stories