മാനന്തവാടി:( www.truevisionnews.com ) വയനാട് തിരുനെല്ലി ഗുണ്ടികപറമ്പ് ഉന്നതി സ്വദേശിനി ദേവകിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. തലയ്ക്കും കാലിനും പരിക്കേറ്റ ദേവകിയെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
സ്വന്തം പശുവിനൊപ്പം കാട്ടിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു ദേവകി. വനത്തിനുള്ളിൽ വെച്ച് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്.
Wild elephant attack in Thirunelli, Wayanad; Woman injured after going to collect firewood
































