ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി

ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി
Feb 12, 2026 06:10 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) ശബരിമല സന്നിധാനത്തെത്തിയ പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി. ശ്രീകോവിലിനുചു​റ്റും നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാതെ വന്നതോടെയാണ് കൂടുതൽ പരിശോധനകൾ നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്.

ശ്രീകോവിലിനുചു​റ്റുമുള്ള എല്ലാ വശങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുമെന്നാണ് വിവരം. ആദ്യം ശ്രീകോവിലിനുപിറകിലുള്ള സാമ്പിളുകളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുന്നത്. പരിശോധന മൂന്ന് ദിവസം നീണ്ടുനിൽക്കും. ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തോടൊപ്പമുണ്ട്. ഇന്ന് ഉച്ചയോടെ അന്വേഷണ സംഘം സന്നിധാനത്തെത്തി ക്യാമ്പ് ചെയ്തിരുന്നു. നട അടച്ചതിനുശേഷം സാമ്പിളുകൾ ശേഖരിക്കാനായിരുന്നു ആദ്യം തിരുമാനിച്ചിരുന്നത്.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന് ജാമ്യം അനുവദിച്ച് കോടതി. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതിന് പിന്നാലെ സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. ജാമ്യം ലഭിച്ചെങ്കിലും കെഎസ് ബൈജുവിന് പുറത്തിറങ്ങാനാകില്ല.

ദ്വാരപാലക കേസിൽ റിമാൻഡിൽ തുടരും. ഈ മാസം 25 ന് ദ്വാരപാലകയിൽ സ്വാഭാവിക ജാമ്യ ഹർജി സമർപ്പിക്കും. സ്വർണ്ണക്കൊള്ളയിൽ ഇതുവരെ അഞ്ച് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും എൻ വാസുവും ഉൾപ്പടെ നാല് പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു.

sabarimala gold theft special investigation team collects samples of gold layers

Next TV

Related Stories
വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണം; വിറക് ശേഖരിക്കാൻ പോയ സ്ത്രീക്ക് പരിക്ക്

Feb 12, 2026 09:54 PM

വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണം; വിറക് ശേഖരിക്കാൻ പോയ സ്ത്രീക്ക് പരിക്ക്

വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണം; വിറക് ശേഖരിക്കാൻ പോയ സ്ത്രീക്ക്...

Read More >>
കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി. രാമകൃഷ്ണൻ

Feb 12, 2026 09:24 PM

കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി. രാമകൃഷ്ണൻ

കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി....

Read More >>
തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന് കർഷകർ

Feb 12, 2026 07:17 PM

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന് കർഷകർ

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന്...

Read More >>
സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

Feb 12, 2026 06:38 PM

സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി...

Read More >>
സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പുറത്തു പറയരുതെന്ന് ഭീഷണി; പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്' പിടിയിൽ

Feb 12, 2026 05:30 PM

സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പുറത്തു പറയരുതെന്ന് ഭീഷണി; പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്' പിടിയിൽ

സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്'...

Read More >>
Top Stories