'സെല്‍ഫി എടുക്കാൻ പോയതല്ല'; പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്

 'സെല്‍ഫി എടുക്കാൻ പോയതല്ല'; പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്
Feb 12, 2026 05:05 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് സെൽഫി എടുക്കാൻ ശ്രമിച്ചപ്പോളാണ് വിലക്കിയതെന്ന രീതിയിലായിരുന്നു പ്രചാരണം.

സെൽഫിക്ക് ശ്രമിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് വിശദമാക്കി. സെൽഫിയെടുക്കാൻ ശ്രമിച്ച മെമ്പറോട് മുഖ്യമന്ത്രി കയർത്തെന്നായിരുന്ന രീതിയിലായിരുന്നു വീഡിയോ സാമൂഹമാധ്യമങ്ങളിലും പ്രചരിച്ചത്. എന്നാൽ നടക്കുന്നത് വലിയ രീതിയിലെവ്യാജ പ്രചാരണമെന്നാണ് ജനുപ്രതിനിധി പറയുന്നത്.  മുഖ്യമന്ത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. മുമ്പും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും ആതിര ഗ്രേസ് പറഞ്ഞു.

'സെൽഫിഎടുക്കാൻ ശ്രമിച്ചില്ല, നിവേദനം നൽകാനാണ് നിന്നത്. മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മറിച്ചുള്ളതെല്ലാം തെറ്റാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് വിശദമാക്കി. സെല്‍ഫിയെടുക്കാന്‍ പോയതല്ല. ആ സമയത്ത് ഫോണ്‍ കോള്‍ വന്നു. നിവേദനം കൊടുക്കാനായി പോയി. തിരക്കായിരുന്നു മുഖ്യമന്ത്രിക്ക്. മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല. സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചിട്ടില്ല. മുഖ്യമന്ത്രി തന്നോട് മാറി നില്‍ക്കാനും പറഞ്ഞിട്ടില്ലെ'ന്നാണ് ആതിര പറയുന്നത്. വെള്ളറട ഡിവിഷനില്‍ നിന്നും സിപിഐഎം അംഗമാണ് ആതിര ഗ്രേസ്.

അമ്പൂരിയിലെ ഗോത്രവര്‍ഗ ജനതയുടെയും മലയോര നിവാസികളുടെയും പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കുമ്പിച്ചല്‍കടവ് പാലം ബുധനാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചിരുന്നു. ശേഷം അമ്പൂരി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തിനിടെയാണ് സംഭവമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ഒറ്റപ്പെട്ടുപോയിരുന്ന 11 ഗ്രോത്രവര്‍ഗ ഊരുകൾക്ക് ഏറെ സഹായകരമാകുന്നതാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കുമ്പിച്ചല്‍കടവ് പാലം. കിഫ്ബിയില്‍ നിന്ന് 19 കോടിയിലധികം രൂപ ചെലവാക്കിയായിരുന്നു നിർമാണം. പാലം മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലക്കും വലിയ ഉണര്‍വ് നല്‍കുമെന്നാണ് കരുതുന്നത്.


athira grace comment about selfie news with pinarayi vijayan

Next TV

Related Stories
തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന് കർഷകർ

Feb 12, 2026 07:17 PM

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന് കർഷകർ

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന്...

Read More >>
സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

Feb 12, 2026 06:38 PM

സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി...

Read More >>
ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി

Feb 12, 2026 06:10 PM

ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി

ശബരിമല സ്വർണക്കൊള്ള, പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ...

Read More >>
സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പുറത്തു പറയരുതെന്ന് ഭീഷണി; പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്' പിടിയിൽ

Feb 12, 2026 05:30 PM

സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പുറത്തു പറയരുതെന്ന് ഭീഷണി; പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്' പിടിയിൽ

സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്'...

Read More >>
Top Stories










News Roundup