കണ്ണൂർ : (https://truevisionnews.com/) പൊയിലൂരിൽ അയൽവാസിയായ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പത്താം ക്ലാസുകാരനെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു.
കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് അവധിക്കാലത്ത് വീട്ടിൽ വെച്ചാണ് പീഡനം നടന്നത്. കുട്ടി വിവരം തന്റെ സുഹൃത്തിനോട് പങ്കുവെച്ചതോടെയാണ് ക്രൂരമായ ഈ സംഭവം പുറംലോകം അറിയുന്നത്.
തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
A 10th grader raped a fourth grader in Poilur; Case registered
































