കോഴിക്കോട് കാറിന് മുന്‍പിലേക്ക് ബൈക്ക് തെന്നിവീണ് അപകടം; പേരാമ്പ്ര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് കാറിന് മുന്‍പിലേക്ക് ബൈക്ക് തെന്നിവീണ് അപകടം; പേരാമ്പ്ര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Feb 11, 2026 02:03 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) കരുവണ്ണൂരില്‍ കാറിന് മുന്‍പിലേക്ക് ബൈക്ക് തെന്നിവീണ് അപകടം .യുവാവിന് ദാരുണാന്ത്യം . പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിന്‍ രാജ് (22) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8.35 ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ പേരാമ്പ്ര ഭാഗത്ത് നിന്നും പോകുകയായിരുന്ന കാറിന് മുന്‍പിലേക്ക് തെന്നി വീഴുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ അശ്വിന്‍ രാജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര പൊലീസ് ആശുപത്രിയില്‍ എത്തി ഇന്‍ക്യസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റും.

അപകടം നടന്ന സ്ഥലത്തുള്ള സിസിടിവിയില്‍ ബൈക്ക് തെന്നിവീഴുന്ന ദൃശ്യം കാണാം. ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന അശ്വിന്‍ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അധ്യാപകരായ ചെറുവലത്ത് രാജന്റെയും ബിനിതയുടേയും (എജെജെഎം എച്ച്എസ് ചാത്തന്‍ കോട്ട് നട) മകനാണ്. സഹോദരന്‍ അഭയ് ബി രാജ്.

Accident: Young man dies after bike skids in front of car

Next TV

Related Stories
ഇതാണോ നിങ്ങളുടെ ഐക്യം? ഡിസിസി സെക്രട്ടറിയെ പിടിച്ചുതള്ളി ഷാഫി പറമ്പിൽ, കുറ്റ്യാടി പുതുയുഗ യാത്രയിലെ വേദിയിൽ ഉന്തും തള്ളും

Feb 11, 2026 03:50 PM

ഇതാണോ നിങ്ങളുടെ ഐക്യം? ഡിസിസി സെക്രട്ടറിയെ പിടിച്ചുതള്ളി ഷാഫി പറമ്പിൽ, കുറ്റ്യാടി പുതുയുഗ യാത്രയിലെ വേദിയിൽ ഉന്തും തള്ളും

നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര', പ്രസംഗിക്കാൻ എഴുന്നേറ്റ നേതാവിനെ തള്ളിമാറ്റി ഷാഫി...

Read More >>
വയനാട്ടില്‍ നാല് വയസ്സുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി പൊലീസ്; ലക്ഷ്യം മോഷണം

Feb 11, 2026 02:54 PM

വയനാട്ടില്‍ നാല് വയസ്സുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി പൊലീസ്; ലക്ഷ്യം മോഷണം

ലക്ഷ്യം മോഷണം, വയനാട്ടില്‍ നാല് വയസ്സുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി...

Read More >>
വയനാട്ടിൽ വയോധികൻ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

Feb 11, 2026 02:41 PM

വയനാട്ടിൽ വയോധികൻ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

വയനാട്ടിൽ വയോധികനെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍...

Read More >>
Top Stories

News Roundup