പെണ്ണിനെ കണ്ടതും സ്വഭാവം മാറി...! യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം, ഓട്ടോ ഡ്രൈവർ പിടിയിൽ

പെണ്ണിനെ കണ്ടതും സ്വഭാവം മാറി...! യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം, ഓട്ടോ ഡ്രൈവർ പിടിയിൽ
Feb 11, 2026 10:45 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  പേയാടിന് സമീപം വെച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.

പേയാട് കുരിശുമുട്ടം ചെറിയാടിതലയ്ക്കൽ സ്വദേശിയായ അനീഷ് (45) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

യാത്രക്കിടെ പരാതിക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ച അനീഷ്, ഇത് ചോദ്യം ചെയ്തതോടെ ഇവരെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് വീട്ടിലും പരിസരങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടാനായത്. 

ഒളിവിലായിരുന്ന പ്രതിയെ പിന്നീട് തമിഴ്നാട് മാർത്താണ്ഡം ഭാഗത്തുനിന്ന് വിളപ്പിൽശാല എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തിൽ എസ്ഐ റാബി, എഎസ്ഐമാരായ ഹരികുമാർ, സന്തോഷ്, സിപിഒമാരായ അനീഷ്, അഖിൽ എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്.   കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Auto driver arrested for sexually assaulting female passenger

Next TV

Related Stories
ഷിംജിതയ്ക്ക് മോചനം....: ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവ​ദിച്ചു

Feb 11, 2026 01:00 PM

ഷിംജിതയ്ക്ക് മോചനം....: ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവ​ദിച്ചു

ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവ​ദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ്...

Read More >>
'എന്റെ വാക്കുകൾ വളച്ചൊടിച്ചു'  കേരളത്തിലെ ഓണത്തിന് മറ്റ് സംസ്ഥാനങ്ങൾ എന്തിന് കാശ് കൊടുക്കണം? ടീച്ചറുടെ മറുപടി

Feb 11, 2026 12:22 PM

'എന്റെ വാക്കുകൾ വളച്ചൊടിച്ചു' കേരളത്തിലെ ഓണത്തിന് മറ്റ് സംസ്ഥാനങ്ങൾ എന്തിന് കാശ് കൊടുക്കണം? ടീച്ചറുടെ മറുപടി

തൊഴിലുറപ്പ് പദ്ധതി, ട്രോള്‍ ചെയ്യപ്പെട്ടതില്‍ വിശദീകരണവുമായി കെ കെ ശൈലജ ....

Read More >>
ഫോൺ വിളിച്ച് ശല്യപ്പെടുത്തി, പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം; പോക്‌സോ 21-കാരന് 47 വർഷം കഠിന തടവ്

Feb 11, 2026 12:19 PM

ഫോൺ വിളിച്ച് ശല്യപ്പെടുത്തി, പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം; പോക്‌സോ 21-കാരന് 47 വർഷം കഠിന തടവ്

പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം, പോക്‌സോ 21-കാരന് 47 വർഷം കഠിന...

Read More >>
വെയിലേറ്റാൽ പണികിട്ടും! യുവി ഇൻഡക്സ് കുതിക്കുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്

Feb 11, 2026 11:21 AM

വെയിലേറ്റാൽ പണികിട്ടും! യുവി ഇൻഡക്സ് കുതിക്കുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്

വേനല്‍ കടുക്കുന്നു; അള്‍ട്രാവയലറ്റ് രശ്മികള്‍ അപകടകരമായ...

Read More >>
Top Stories

News Roundup