തൃശൂർ: ( www.truevisionnews.com ) ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ചയെന്ന് ആരോപണം. സുരക്ഷാ കൈവരി കണ്ണിൽ തട്ടി പത്തു വയസുകാരന് പരിക്കേറ്റു. വലതു കണ്ണിന് പരിക്കേറ്റ ആലത്തൂർ സ്വദേശിയായ അനിവ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയാണ് മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനം നടത്തിയ കുട്ടിക്ക് അപകടം സംഭവിച്ചത്. അനിവിൻ്റെ കൃഷ്ണമണിക്കും താഴെയും കൺപോളയ്ക്കുമാണ് പരിക്കേറ്റത്. ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വാതിലിലൂടെ പുറത്തിറങ്ങിയപ്പോൾ സ്റ്റീൽ കൈവരിയുടെ പൊട്ടിയ അറ്റം കണ്ണിൽ തറച്ചുകയറുകയായിരുന്നു.
സമാനമായ അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വത്തിന് പരാതി നൽകുമെന്നും കുട്ടിയുടെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു. അപകടത്തിന് പിന്നാലെ ബാരിക്കേഡിൽ തുണി ചുറ്റി മറയ്ക്കുകയാണ് ചെയ്തതെന്നും അബിത പറഞ്ഞു.
Boy injured after being hit in the eye by security guard Parents allege serious security lapses at Guruvayur temple

































