പൊന്നിന്റെ കാര്യത്തിൽ നേരിയ ആശ്വാസം, സ്വർണ വില പവന് ഇന്ന് എത്ര കൊടുക്കണം...? അറിയാം....

പൊന്നിന്റെ കാര്യത്തിൽ നേരിയ ആശ്വാസം, സ്വർണ വില പവന് ഇന്ന് എത്ര കൊടുക്കണം...? അറിയാം....
Feb 11, 2026 10:43 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 1,16,240 രൂപയാണ് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 14,530 രൂപയായി. 1,16,440 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 14555 രൂപയായിരുന്നു ഇന്നലത്തെ വില.

കുറച്ച് നാളുകളായി കുതിച്ചും കിതച്ചും ചാഞ്ചാടിക്കളിച്ച സ്വർണവില ഇന്നലെ രാവിലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം സ്വർണവില കൂടി. പവന് 640 രൂപയാണ് വൈകീട്ട് വർധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നലെ വൈകീട്ടത്തെ വിപണി വില 1,16,440 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 14,530ൽ നിന്ന് 14,555 രൂപയായി ഉയർന്നു.

തിങ്കളാഴ്ച രാവിലെ സ്വർണം പവന് 1,640 രൂപ കൂടിയതിന് ശേഷം ഉച്ചക്ക് വില കുറയുകയായിരുന്നു.

അതേസമയം, വീണ്ടും ​പലിശനിരക്ക് വെട്ടികുറക്കേണ്ടി വരുമെന്ന സൂചന ഫെഡറൽ റിസർവ് നൽകിയിരുന്നു. തൊഴിൽ വിപണിയിലെ തളർച്ച മറികടക്കാൻ രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറക്കേണ്ടി വരുമെന്ന സൂചനയാണ് ഫെഡറൽ റിസർവ് പ്രസിഡന്റ് നൽകുന്നത്. ഈ പ്രഖ്യാപനം വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് സൂചന.

ഫെബ്രുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 (morning) 1,15,800 (Evening)

10. 1,15,800 (Morning) 1,16,440 (Evening)

kerala gold rate today 11 02 2026

Next TV

Related Stories
ഷിംജിതയ്ക്ക് മോചനം....: ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവ​ദിച്ചു

Feb 11, 2026 01:00 PM

ഷിംജിതയ്ക്ക് മോചനം....: ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവ​ദിച്ചു

ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവ​ദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ്...

Read More >>
'എന്റെ വാക്കുകൾ വളച്ചൊടിച്ചു'  കേരളത്തിലെ ഓണത്തിന് മറ്റ് സംസ്ഥാനങ്ങൾ എന്തിന് കാശ് കൊടുക്കണം? ടീച്ചറുടെ മറുപടി

Feb 11, 2026 12:22 PM

'എന്റെ വാക്കുകൾ വളച്ചൊടിച്ചു' കേരളത്തിലെ ഓണത്തിന് മറ്റ് സംസ്ഥാനങ്ങൾ എന്തിന് കാശ് കൊടുക്കണം? ടീച്ചറുടെ മറുപടി

തൊഴിലുറപ്പ് പദ്ധതി, ട്രോള്‍ ചെയ്യപ്പെട്ടതില്‍ വിശദീകരണവുമായി കെ കെ ശൈലജ ....

Read More >>
ഫോൺ വിളിച്ച് ശല്യപ്പെടുത്തി, പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം; പോക്‌സോ 21-കാരന് 47 വർഷം കഠിന തടവ്

Feb 11, 2026 12:19 PM

ഫോൺ വിളിച്ച് ശല്യപ്പെടുത്തി, പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം; പോക്‌സോ 21-കാരന് 47 വർഷം കഠിന തടവ്

പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം, പോക്‌സോ 21-കാരന് 47 വർഷം കഠിന...

Read More >>
വെയിലേറ്റാൽ പണികിട്ടും! യുവി ഇൻഡക്സ് കുതിക്കുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്

Feb 11, 2026 11:21 AM

വെയിലേറ്റാൽ പണികിട്ടും! യുവി ഇൻഡക്സ് കുതിക്കുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്

വേനല്‍ കടുക്കുന്നു; അള്‍ട്രാവയലറ്റ് രശ്മികള്‍ അപകടകരമായ...

Read More >>
Top Stories

News Roundup