കൊട്ടാരക്കര:(https://truevisionnews.com/) പുത്തൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ ഇലക്ട്രിക് പോസ്റ്റിൽ ട്യൂബ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട ആനയടി സ്വദേശി സുജിത് (37) ആണ് മരിച്ചത്. ചെറുമങ്ങാട് ദേവീ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട അലങ്കാര ജോലികൾക്കിടെയായിരുന്നു അപകടം.
വൈദ്യുതി പോസ്റ്റിൽ കയറി ട്യൂബ് ലൈറ്റ് കെട്ടുന്നതിനിടെ അബദ്ധത്തിൽ സ്ട്രീറ്റ് ലൈറ്റിന്റെ വയറിൽ തട്ടുകയും ശക്തമായ വൈദ്യുതാഘാതം ഏൽക്കുകയുമായിരുന്നു. സുജിത്തിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
A young man died of shock while installing a tube light on an electric post.































