ബെംഗളൂരു: [truevisionnews.com] നഗരം ഉറങ്ങിക്കിടക്കുന്ന പുലർച്ചെ നാലു മണിക്ക് കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (KSIC) ഷോറൂമിന് മുൻപിൽ മൈസൂർ സിൽക്ക് സാരികൾക്കായി ജനങ്ങളുടെ നീണ്ട വരി. 23,000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ വിലയുള്ള ഈ സാരികൾ വാങ്ങാൻ പ്രായമായ സ്ത്രീകളടക്കം ടോക്കണിനായി മണിക്കൂറുകളോളമാണ് കാത്തുനിന്നത്.
ഉത്പാദനം കുറവായതിനാൽ ടോക്കൺ ലഭിക്കുന്നവർക്ക് ഒരു സാരി മാത്രമേ വാങ്ങാൻ അനുവാദമുള്ളൂ. ഷോറൂമിന് മുന്നിലെ തിരക്കിന്റെ ദൃശ്യങ്ങൾ "ഇത് ആപ്പിൾ ഷോറൂമല്ല, കർണാടകയിലെ സർക്കാർ സാരി ഷോറൂമാണ്" എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയർന്നു.
ഗുണമേന്മയാണ് മൈസൂർ സിൽക്കിന്റെ പ്രത്യേകതയെന്ന് അധികൃതർ അവകാശപ്പെടുമ്പോൾ, ഇതിന് അമിതവിലയാണെന്നും ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഇതിലും മികച്ച പട്ടുസാരികൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നും ചിലർ വിമർശിക്കുന്നു.
ഇവ മെഷീൻ നിർമിതമാണെന്നും യഥാർത്ഥ ഹാൻഡ്‌ലൂം അല്ലെന്നുമാണ് സോഷ്യൽ മീഡിയയിലെ വിമർശകരുടെ വാദം.
Huge rush for Mysore silk

































