ഏത് കരുത്തുറ്റ മണ്ഡലത്തിലും പോരാടും; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര സന്നദ്ധത അറിയിച്ച് ഫാത്തിമ തെഹ്ലിയ

ഏത് കരുത്തുറ്റ മണ്ഡലത്തിലും പോരാടും; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര സന്നദ്ധത അറിയിച്ച് ഫാത്തിമ തെഹ്ലിയ
Jan 22, 2026 11:02 AM | By Anusree vc

കോഴിക്കോട്: ( www.truevisionnews.com) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തെഹ്ലിയ. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ ഉറപ്പായും മത്സരരംഗത്തുണ്ടാകുമെന്ന് തെഹ്ലിയ ട്വന്റിഫോറിനോട് പറഞ്ഞു.

ഏത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായാലും അവിടെ പോരാടാൻ താൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി. മുൻപ് തദ്ദേശ തിരഞ്ഞെടുപ്പിൽ കുറ്റിച്ചിറയിൽ നിന്ന് മത്സരിച്ചത് പാർട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗിന് അർഹമായ സീറ്റുകൾ നൽകണമെന്ന ആവശ്യം ഔദ്യോഗികമായിത്തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഫാത്തിമ തെഹ്ലിയ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം ലീഗിന് മുന്നിൽ യൂത്ത് ലീഗ് നിർദേശങ്ങൾ വെച്ചിട്ടുണ്ട് . മൂന്ന് ടേം വ്യവസ്ഥയും പ്രവർത്തന മികവും മാനദണ്ഡം ആക്കണമെന്നും നേതൃമുഖങ്ങൾക്ക് അല്ലാതെ ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക യൂത്ത് ലീഗ് കൈമാറിയിരുന്നു . സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറർ പി. ഇസ്മയിൽ, വൈസ് പ്രസിഡന്‍റ് ഫൈസൽ ബാഫഖി തങ്ങൾ ഉൾപ്പെടെ ആറു പേരുടെ പട്ടികയാണ് ലീഗ് നേതൃത്വത്തിന് കൈ മാറിയത്. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയിലാണ് തെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക തയ്യാറാക്കിയത്.

Will fight in any strong constituency; Fatima Tehlia expresses willingness to contest in assembly elections

Next TV

Related Stories
കൊല്ലത്ത് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗില്‍ ചേര്‍ന്നു

Jan 22, 2026 12:55 PM

കൊല്ലത്ത് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗില്‍ ചേര്‍ന്നു

കൊല്ലത്ത് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗില്‍...

Read More >>
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി

Jan 22, 2026 12:50 PM

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി

ശബരിമല സ്വർണക്കൊള്ള : തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ...

Read More >>
കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണു; മധ്യവയസ്കന് അത്ഭുതകരമായ രക്ഷപ്പെടൽ

Jan 22, 2026 12:38 PM

കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണു; മധ്യവയസ്കന് അത്ഭുതകരമായ രക്ഷപ്പെടൽ

കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണു; മധ്യവയസ്കന് അത്ഭുതകരമായ...

Read More >>
കണ്ണൂരില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

Jan 22, 2026 12:30 PM

കണ്ണൂരില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക്...

Read More >>
ദാരുണം ...: ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Jan 22, 2026 11:56 AM

ദാരുണം ...: ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ്...

Read More >>
Top Stories