'സമനിലതെറ്റിയത് പോലെയാണ് നിയമസഭയിൽ മന്ത്രിമാർ സംസാരിക്കുന്നത്; വി.എൻ വാസവൻ രാജിവെക്കണം' - വി.ഡി സതീശൻ

'സമനിലതെറ്റിയത് പോലെയാണ് നിയമസഭയിൽ മന്ത്രിമാർ സംസാരിക്കുന്നത്; വി.എൻ വാസവൻ രാജിവെക്കണം' - വി.ഡി സതീശൻ
Jan 22, 2026 11:01 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.comവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, എക്സൈസ് മന്ത്രി എം.ബി രാജേഷ് എന്നിവർ സമനിലതെറ്റിയത് പോലെയാണ് നിയമസഭയിൽ സംസാരിക്കുന്നതെന്ന് വി.ഡി സതീശൻ. സ്വർണക്കൊള്ളയിലേക്ക് സോണിയ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത് സംബന്ധിച്ചാണ് വി.ഡി സതീശന്റെ പ്രതികരണം.

2019ൽസ്വർണക്കൊള്ള നടന്നുവെന്ന് വ്യക്തമായിട്ടും 2024ലും 2025ലും അതിനുള്ള ശ്രമങ്ങൾ നടന്നു. ദേവസ്വംമന്ത്രി വി.എൻ വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.പ്രശാന്തിനും ഇതിൽ പങ്കുണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. പോറ്റിയുമായി ഫോട്ടോയെടുത്ത എല്ലാവരേയും കേസിൽ പ്രതികളാക്കണമെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല.

മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ പുറത്ത് വന്നിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രിയെ കേസിൽ പ്രതിയാക്കണമെന്ന് ഞങ്ങൾ പറയില്ല. മുഖ്യമന്ത്രിക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ഞങ്ങൾ പറയില്ല. എന്നാൽ, ഇതിൽ പ്രതികളായവരെ സംരക്ഷിച്ചതിൽ അദ്ദേഹത്തിന് പ​ങ്കെുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ബഹളത്തിൽ മുങ്ങി. ചരമോപചാരത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നിയമസഭയിൽ സ്വർണക്കൊള്ള ഉയർത്തിയത്. ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സമരത്തിലാണെന്നും അതിനാൽ സഭാനടപടികളുമായി സഹകരിക്കാൻ നിർവാഹമില്ലെന്നും വി.ഡി സതീശൻ സ്പീക്കറെ അറിയിച്ചു. തുടർന്ന് സ്വർണക്കൊള്ളക്കെതിരായ പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി.

ഇതിനൊപ്പം പോറ്റിയെ കേറ്റിയെ പാട്ട് കൂടി ​പ്രതിപക്ഷം പാടിയതോടെ ഭരണപക്ഷാംഗങ്ങൾ പ്രകോപിതരായി. പോറ്റിയും സോണിയ ഗാന്ധിയും ഒപ്പമുള്ള ചിത്രങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചാണ് ഭരണപക്ഷം പ്രതിരോധം ഉയർത്തിയത്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടത് നേതാക്കൾ ഇത് ഒരു വിഷയമായി ഉയർത്തികൊണ്ട് വന്നു.

പ്രതിപക്ഷം റൂൾ 15 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാത്തതിലായിരുന്നു എക്സൈസ് മന്ത്രി എം.ബി രാജേഷ് വിമർശനം ഉന്നയിച്ചത്. ഭീരുത്വം കൊണ്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകാതിരുന്നതെന്നും സ്വർണക്കൊള്ളയിലെ ചർച്ചയെ അവർ ഭയക്കുകയാണെന്നും എം.ബി രാജേഷ് ആരോപിച്ചു. അസംബന്ധനാടകമാണ് നിയമസഭയിൽ അരങ്ങേറി​​​ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സോണിയക്കെതിരെ ഭരണപക്ഷ ബെഞ്ചുകളിൽ നിന്ന് മുദ്രവാക്യം ഉയർന്നുവെന്നത് ശ്രദ്ധേയമാണ്.

vn vasavan should resign vd satheesan

Next TV

Related Stories
കൊല്ലത്ത് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗില്‍ ചേര്‍ന്നു

Jan 22, 2026 12:55 PM

കൊല്ലത്ത് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗില്‍ ചേര്‍ന്നു

കൊല്ലത്ത് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗില്‍...

Read More >>
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി

Jan 22, 2026 12:50 PM

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി

ശബരിമല സ്വർണക്കൊള്ള : തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ...

Read More >>
കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണു; മധ്യവയസ്കന് അത്ഭുതകരമായ രക്ഷപ്പെടൽ

Jan 22, 2026 12:38 PM

കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണു; മധ്യവയസ്കന് അത്ഭുതകരമായ രക്ഷപ്പെടൽ

കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണു; മധ്യവയസ്കന് അത്ഭുതകരമായ...

Read More >>
കണ്ണൂരില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

Jan 22, 2026 12:30 PM

കണ്ണൂരില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക്...

Read More >>
ദാരുണം ...: ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Jan 22, 2026 11:56 AM

ദാരുണം ...: ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ്...

Read More >>
Top Stories