ശബരിമല സ്വർണക്കൊള്ളക്കേസ്; പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിൽ ഇ ഡി പരിശോധന

ശബരിമല സ്വർണക്കൊള്ളക്കേസ്; പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിൽ ഇ ഡി പരിശോധന
Jan 20, 2026 08:12 AM | By Roshni Kunhikrishnan

തിരുവനന്തപുരം:(https://truevisionnews.com/) ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തും.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടിലാണ് ഇ ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. എന്നാൽ വീട്ടിൽ ആളില്ലാത്തതിനാൽ ഇ ഡി സംഘത്തിന് അകത്ത് കയറാനായില്ല.

വീട്ടിലുള്ളവർ ബന്ധുവീട്ടിലാണ് എന്നാണ് അയൽക്കാർ ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വർണവ്യാപാരി ഗോവർദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.

ബെംഗളൂരുവിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്.

പ്രതികളുടെ ആസ്തികൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇ ഡിയുടെ കൊച്ചി, കോഴിക്കോട്, ബെംഗളൂരു യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് മാത്രം മൂന്ന് ഇടങ്ങളിലാണ് പരിശോധന.

Sabarimala gold robbery case; ED searches 21 places including the houses of the accused

Next TV

Related Stories
കുടുംബവഴക്ക് അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് 17കാരി, രണ്ടാനച്ഛൻ പിടിയിൽ

Jan 20, 2026 09:50 AM

കുടുംബവഴക്ക് അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് 17കാരി, രണ്ടാനച്ഛൻ പിടിയിൽ

കുടുംബവഴക്ക് അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് 17കാരി, രണ്ടാനച്ഛൻ...

Read More >>
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം; 'കേരളം വികസനത്തിന്‍റെ പാതയില്‍, കേന്ദ്രത്തെ പഴിച്ചും നയപ്രഖ്യാപനം'

Jan 20, 2026 09:49 AM

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം; 'കേരളം വികസനത്തിന്‍റെ പാതയില്‍, കേന്ദ്രത്തെ പഴിച്ചും നയപ്രഖ്യാപനം'

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കം, ഗവര്‍ണറുടെ നയപ്രഖ്യാപന...

Read More >>
ദേശീയപാതയിൽ വിനോദയാത്രാ സംഘത്തിന്റെ ബിഎംഡബ്ല്യൂ കാർ ലോറിയിലേക്ക് ഇടിച്ചുകയറി; രണ്ട് മംഗളൂരു സ്വദേശികൾക്ക് ദാരുണാന്ത്യം

Jan 20, 2026 09:36 AM

ദേശീയപാതയിൽ വിനോദയാത്രാ സംഘത്തിന്റെ ബിഎംഡബ്ല്യൂ കാർ ലോറിയിലേക്ക് ഇടിച്ചുകയറി; രണ്ട് മംഗളൂരു സ്വദേശികൾക്ക് ദാരുണാന്ത്യം

ദേശീയപാതയിൽ വിനോദയാത്രാ സംഘത്തിന്റെ ബിഎംഡബ്ല്യൂ കാർ ലോറിയിലേക്ക് ഇടിച്ചുകയറി; രണ്ട് മംഗളൂരു സ്വദേശികൾക്ക്...

Read More >>
മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു; വയോധികന് ദാരുണാന്ത്യം

Jan 20, 2026 09:20 AM

മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു; വയോധികന് ദാരുണാന്ത്യം

മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു; വയോധികന്...

Read More >>
സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ എട്ടുപവന്റെ മാല കവർന്നു

Jan 20, 2026 07:54 AM

സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ എട്ടുപവന്റെ മാല കവർന്നു

സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ എട്ടുപവന്റെ മാല...

Read More >>
Top Stories

News Roundup