മൂന്നാം ബലാത്സംഗ കേസ് ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും

മൂന്നാം ബലാത്സംഗ കേസ് ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും
Jan 20, 2026 07:02 AM | By Roshni Kunhikrishnan

പത്തനംതിട്ട:(https://truevisionnews.com/) മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഹർജിയിൽ വിശദമായ വാദം നടക്കുക.

തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യം നിഷേധിച്ചിരുന്നു. രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, രാഹുലിനെതിരെ കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് എസ് ഐ ടി. ബലാത്സംഗകുറ്റം പ്രഥമദൃഷ്ട്യ നിലനിൽക്കുമെന്ന് വിലയിരുത്തിയും അറസ്റ്റ് ചട്ടവിരുദ്ധമെന്നത് അടക്കം പ്രതിഭാഗത്തിന്‍റെ എല്ലാ വാദങ്ങളും തള്ളിയുമാണ് കഴിഞ്ഞ ദിവസം തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിന്‍റെ ജാമ്യം തള്ളിയിരുന്നത്.

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം, അറസ്റ്റ് ചട്ടവിരുദ്ധം തുടങ്ങിയ വാദങ്ങളാണ് പ്രധാനമായും രാഹുലിന്‍റെ അഭിഭാഷകർ ജാമ്യഹർജിയിലെ വാദത്തിനിടെ ഉന്നയിച്ചിരുന്നത്. എന്നാൽ, പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ച കോടതി ബലാത്സംഗ കുറ്റം നിലനിൽക്കുമെന്ന് വിലയിരുത്തുകയായിരുന്നു. മറ്റ് രണ്ട് കേസുകളുടെ സമാനസ്വഭാവവും രാഹുലിന് കുരുക്കായി.

വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈൻ വഴി രേഖപ്പെടുത്തി, അതിൽ ഒപ്പ് പോലുമില്ലെന്ന് രാഹുലിന്‍റെ അഭിഭാഷകർ വാദിച്ചിരുന്നു. എന്നാൽ, ഡിജിറ്റൽ തെളിവുകൾ അംഗീകരിക്കുന്ന കാലത്ത് എസ്ഐടിയുടെ നടപടിക്രമങ്ങൾ കോടതി ശരിവെച്ചു. ഇതോടൊപ്പം വിഡിയോ കോൺഫറൻസ് വഴി പരാതിക്കാരി നൽകിയ മൊഴി അവർ ഡിജിറ്റൽ ഒപ്പിട്ട് തിരികെ നൽകിയതാണെന്നും എംബസി മുഖാന്തരമായിരുന്നു നടപടിക്രമങ്ങളെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

രാഹുൽ അനുകൂലികൾ ഇരകൾക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങളും അതിലെ കേസുകളും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.

Court to consider Rahul Mangkootatil's bail plea today

Next TV

Related Stories
കുടുംബവഴക്ക് അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് 17കാരി, രണ്ടാനച്ഛൻ പിടിയിൽ

Jan 20, 2026 09:50 AM

കുടുംബവഴക്ക് അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് 17കാരി, രണ്ടാനച്ഛൻ പിടിയിൽ

കുടുംബവഴക്ക് അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് 17കാരി, രണ്ടാനച്ഛൻ...

Read More >>
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം; 'കേരളം വികസനത്തിന്‍റെ പാതയില്‍, കേന്ദ്രത്തെ പഴിച്ചും നയപ്രഖ്യാപനം'

Jan 20, 2026 09:49 AM

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം; 'കേരളം വികസനത്തിന്‍റെ പാതയില്‍, കേന്ദ്രത്തെ പഴിച്ചും നയപ്രഖ്യാപനം'

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കം, ഗവര്‍ണറുടെ നയപ്രഖ്യാപന...

Read More >>
ദേശീയപാതയിൽ വിനോദയാത്രാ സംഘത്തിന്റെ ബിഎംഡബ്ല്യൂ കാർ ലോറിയിലേക്ക് ഇടിച്ചുകയറി; രണ്ട് മംഗളൂരു സ്വദേശികൾക്ക് ദാരുണാന്ത്യം

Jan 20, 2026 09:36 AM

ദേശീയപാതയിൽ വിനോദയാത്രാ സംഘത്തിന്റെ ബിഎംഡബ്ല്യൂ കാർ ലോറിയിലേക്ക് ഇടിച്ചുകയറി; രണ്ട് മംഗളൂരു സ്വദേശികൾക്ക് ദാരുണാന്ത്യം

ദേശീയപാതയിൽ വിനോദയാത്രാ സംഘത്തിന്റെ ബിഎംഡബ്ല്യൂ കാർ ലോറിയിലേക്ക് ഇടിച്ചുകയറി; രണ്ട് മംഗളൂരു സ്വദേശികൾക്ക്...

Read More >>
മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു; വയോധികന് ദാരുണാന്ത്യം

Jan 20, 2026 09:20 AM

മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു; വയോധികന് ദാരുണാന്ത്യം

മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു; വയോധികന്...

Read More >>
ശബരിമല സ്വർണക്കൊള്ളക്കേസ്; പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിൽ ഇ ഡി പരിശോധന

Jan 20, 2026 08:12 AM

ശബരിമല സ്വർണക്കൊള്ളക്കേസ്; പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിൽ ഇ ഡി പരിശോധന

ശബരിമല സ്വർണക്കൊള്ളക്കേസ്; പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിൽ ഇ ഡി...

Read More >>
Top Stories

News Roundup