ഭാര്യയെ മർദ്ദിച്ച് തീ കൊളുത്തിയ ശേഷം കടന്നുകളഞ്ഞു; ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ മർദ്ദിച്ച് തീ കൊളുത്തിയ ശേഷം കടന്നുകളഞ്ഞു; ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ
Jan 16, 2026 01:41 PM | By Anusree vc

തിരുവനന്തപുരം: ( www.truevisionnews.com) നാവായിക്കുളത്ത് ഭാര്യയെ മർദ്ദിച്ച് അവശയാക്കി തീ കൊളുത്തി കടന്നുകളഞ്ഞ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി ബിനുവിനെയാണ് കല്ലമ്പലം പൊലീസ് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. കൊല്ലത്തുള്ള ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ ആക്രമണത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും പൊള്ളലേൽക്കുകയും ചെയ്ത ഭാര്യ മുനീശ്വരി അപകടനില തരണം ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ഗവ.മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

ഇക്കഴിഞ്ഞ 13ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ചുറ്റിക കൊണ്ടും കാറ്റാടിക്കഴ കൊണ്ടും ബിനു മുനീശ്വതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൂട്ടി വാതിലിനടിയിലൂടെ ഇന്ധനം ഒഴിച്ച് കത്തിച്ചശേഷം ബിനു ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വാതിൽ ചവിട്ടിത്തുറന്ന്, തീയണച്ച് മുനീശ്വരിയെ ആശുപത്രിയിലെത്തിച്ചത്.

കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. സമാന അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തിയതിൽ നിന്ന് മണ്ണെണ്ണയുടെയും പെട്രോളിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു


Husband arrested after beating wife, setting her on fire and fleeing

Next TV

Related Stories
ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട കോടതി മുറിയിൽ

Jan 16, 2026 02:05 PM

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട കോടതി മുറിയിൽ

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട കോടതി...

Read More >>
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ; 14 കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ

Jan 16, 2026 01:49 PM

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ; 14 കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറത്ത് പതിനാറുകാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത്...

Read More >>
'കെ.എം മാണിയെ അപമാനിച്ചവർ സ്മാരകം നിർമിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്' - വി.ഡി.സതീശൻ

Jan 16, 2026 01:13 PM

'കെ.എം മാണിയെ അപമാനിച്ചവർ സ്മാരകം നിർമിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്' - വി.ഡി.സതീശൻ

യുഡിഎഫ് കേരള കോൺഗ്രസ് എമ്മുമായി ചർച്ച നടത്തിയിട്ടില്ല,...

Read More >>
Top Stories










News from Regional Network