ആൽത്തറ വിനീഷ് കൊലക്കേസ്; കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെയും വെറുതെ വിട്ടു

ആൽത്തറ വിനീഷ് കൊലക്കേസ്; കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെയും വെറുതെ വിട്ടു
Jan 16, 2026 12:57 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  ആൽത്തറ വിനീഷ് കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.

2009 ജൂൺ 1ന് തിരുവനന്തപുരം നഗരത്തിലെ പൊലീസ് ആസ്ഥാനത്തിന് മീറ്ററുകൾ മാത്രം അകലെ വെച്ച് ഗുണ്ടാ നേതാവായ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കൊലപാതകമടക്കം ഓട്ടേറെ കേസുകളിൽ പ്രതിയായിരുന്നു ആൽത്തറ അനീഷ്.

നഗരമധ്യത്തിൽ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനുസമീപം ബൈക്കിൽ പോകുകയായിരുന്ന വിനീഷിനെ കാറിലെത്തിയ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ബൈക്കുപേക്ഷിച്ച് അടുത്തുള്ള കെട്ടിടത്തിന്റെ വളപ്പിലേക്ക് വിനീഷ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്തുടരുകയായിരുന്നു. വെട്ടേറ്റ് ശിരസ് പിളർന്ന വിനീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കൊലയ്ക്ക് ശേഷം ശോഭാ ജോണിനെ ഗുണ്ടാ ലിസ്റ്റിൽ പെടുത്തിയിരുന്നു. ഇതോടെ കേരളത്തിൽ ആദ്യമായി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട വനിതയായിരുന്നു ശോഭാ ജോൺ. കേസിൽ മൂന്നാം പ്രതിയായിരുന്നു ശോഭ. കേപ്പൻ അനിൽ എന്ന അനിൽ കുമാർ ആണ് ഒന്നാം പ്രതി, പൂക്കട രാജൻ, ചന്ദ്രബോസ്, അറപ്പ് രതീഷ്, സജു, വിമൽ, രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികൾ.

Althara Vineesh murder case: All accused acquitted.

Next TV

Related Stories
ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട കോടതി മുറിയിൽ

Jan 16, 2026 02:05 PM

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട കോടതി മുറിയിൽ

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട കോടതി...

Read More >>
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ; 14 കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ

Jan 16, 2026 01:49 PM

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ; 14 കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറത്ത് പതിനാറുകാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത്...

Read More >>
ഭാര്യയെ മർദ്ദിച്ച് തീ കൊളുത്തിയ ശേഷം കടന്നുകളഞ്ഞു; ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ

Jan 16, 2026 01:41 PM

ഭാര്യയെ മർദ്ദിച്ച് തീ കൊളുത്തിയ ശേഷം കടന്നുകളഞ്ഞു; ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ മർദ്ദിച്ച് തീ കൊളുത്തിയ ശേഷം കടന്നുകളഞ്ഞു; ഒളിവിൽ പോയ ഭർത്താവ്...

Read More >>
'കെ.എം മാണിയെ അപമാനിച്ചവർ സ്മാരകം നിർമിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്' - വി.ഡി.സതീശൻ

Jan 16, 2026 01:13 PM

'കെ.എം മാണിയെ അപമാനിച്ചവർ സ്മാരകം നിർമിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്' - വി.ഡി.സതീശൻ

യുഡിഎഫ് കേരള കോൺഗ്രസ് എമ്മുമായി ചർച്ച നടത്തിയിട്ടില്ല,...

Read More >>
Top Stories

News from Regional Network