തിരുവനന്തപുരം: (https://truevisionnews.com/)കെഎസ്ആർടിസി ബസ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ സ്ത്രീകൾ പിടിയിൽ. നെയ്യാറ്റിൻകര-വെള്ളറട റൂട്ടിലെ ബസ്സിൽ നിന്ന് മോഷണം നടത്തുന്നതിനിടയിൽ ആയിരുന്നു പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികൾ മാസങ്ങൾക്കു മുമ്പ് ബസ്സിൽനിന്ന് സ്വർണ്ണം കവർന്നതായും പോലീസ് പറഞ്ഞു. കോയമ്പത്തൂർ, വസന്തനഗർ സ്വദേശികളായ വിമല (54), പപ്പാത്തി (53), കവിത (55) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം നെയ്യാറ്റിൻകര ഡിപ്പോയിലെ യാത്രക്കാരിൽ നിന്നും മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് പിടിയിലായത്. കഴിഞ്ഞ നവംബർ 11-ന് കാരക്കോണം സ്വദേശിയായ ജയലക്ഷ്മി എന്ന 58-കാരിയിൽ നിന്ന് ബസ് യാത്രയ്ക്കിടയിൽ സ്വർണ്ണവും, മൊബൈൽഫോണും, പണവും ഉൾപ്പെടെ രണ്ടര ലക്ഷത്തോളം
ജയലക്ഷ്മി നൽകിയ പരാതിയിന്മേൽ വെള്ളറട പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്ന് അന്വേഷണം നടത്തിയിരുന്നു. എന്നാൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സംഘമായി എത്തുന്ന ഇവർ ബസ്സിൽ കൃത്രിമ തിരക്ക് സൃഷ്ടിച്ചശേഷം സ്ത്രീകളുടെ ആഭരണം കവരുകയാണ് പതിവ്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.രൂപയുടെ കവർച്ച നടത്തിയ സംഘമാണ് ഇവരെന്നാണ് വെള്ളറട പോലീസ് പറയുന്നത്.
Tamil Nadu women caught in police net for theft on buses

































