നാളെ അവധിയാണ് കേട്ടോ .....: തൈപ്പൊങ്കൽ, കേരളത്തിൽ നാളെ ആറ് ജില്ലകൾക്ക് അവധി

നാളെ അവധിയാണ് കേട്ടോ .....:  തൈപ്പൊങ്കൽ, കേരളത്തിൽ നാളെ ആറ് ജില്ലകൾക്ക് അവധി
Jan 14, 2026 05:54 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് നാളെ കേരളത്തിലും അവധി. സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്കാണ് ജനുവരി നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. തമിഴ്നാട് പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി പത്ത് മുതൽ 16 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. 15 വരെ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ ആവശ്യം ഉയര്‍ന്നതോടെ ഒരു ദിവസം കൂടി അവധി നൽകുകയായിരുന്നു.

തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 17നായിരിക്കും പൊങ്കൽ അവധി കഴിഞ്ഞ് ഇവിടങ്ങളിൽ സ്കൂളുകൾ തുറക്കുന്നത്.

Thai Pongal, holiday for six districts in Kerala tomorrow

Next TV

Related Stories
'താനൊരു രാഷ്ട്രീയമാറ്റത്തിനും തയ്യാറല്ല, സുധാകരന്‍ വന്നത് രോഗവിവരം അറിയാന്‍' - സി.കെ.പി പത്മനാഭന്‍

Jan 14, 2026 07:35 PM

'താനൊരു രാഷ്ട്രീയമാറ്റത്തിനും തയ്യാറല്ല, സുധാകരന്‍ വന്നത് രോഗവിവരം അറിയാന്‍' - സി.കെ.പി പത്മനാഭന്‍

താന്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് സിപിഎം മുതിര്‍ന്ന നേതാവ് സി.കെ.പി പത്മനാഭന്‍....

Read More >>
കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ്: വ്യവസായി അനീഷ് ബാബു ഇഡി കസ്റ്റഡിയില്‍

Jan 14, 2026 07:28 PM

കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ്: വ്യവസായി അനീഷ് ബാബു ഇഡി കസ്റ്റഡിയില്‍

കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ്: വ്യവസായി അനീഷ് ബാബു ഇഡി...

Read More >>
കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Jan 14, 2026 06:59 PM

കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവതിക്ക്...

Read More >>
Top Stories