തൃശൂര്‍: (https://truevisionnews.com/) തൃശൂരില്‍ യാത്രക്കാരില്‍ ഭീതി പടര്‍ത്തി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളില്‍ കയറി യുവാവിന്റെ അഭ്യാസ പ്രകടനം. ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ തൃശൂര്‍ പിന്നിട്ടപ്പോഴാണ് യുവാവിന്റെ അപകടകരമായ പരാക്രമം.
സംഭവത്തിന് പിന്നാലെ വണ്ടി റെയില്‍വേ സ്റ്റേഷന് സമീപം പിടിച്ചിട്ടു. തനിക്ക് ജാര്‍ഖണ്ഡിലേക്കാണ് പോകേണ്ടതെന്നും വണ്ടി വഴി തിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് അഭ്യാസപ്രകടനം നടത്തിയത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം അല്‍പ്പനേരം തടസപ്പെട്ടു. യുവാവ് ട്രെയിനിന് മുകളില്‍ കയറി അപകടകരമായി അഭ്യാസം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
Young man performs acrobatics by climbing on top of a moving train


































