കോഴിക്കോട്:( www.truevisionnews.com )വടകരയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ യുവാവ് പിടിയിൽ. പഴങ്കാവ് സ്വദേശി മുഹമ്മദ് റാഫിയെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് വടകര സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 1600-ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. മംഗലാപുരത്ത് നിന്നും എത്തിക്കുന്ന ലഹരിവസ്തുക്കൾ കാറ്ററിംഗ് യൂണിറ്റിന്റെ മറവിൽ വടകര കേന്ദ്രീകരിച്ച് വിൽപന നടത്തിവരികയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.
Tobacco products sold under the guise of a catering establishment in Vadakara

































